വിദ്യാര്‍ഥിനികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും നിയന്ത്രണങ്ങള്‍ ബാധിക്കുന്നു; വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: (www.kvartha.com 04.05.2019) വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍. വനിതാ ഹോസ്റ്റലുകളുടെ സമയക്രമം ദീര്‍ഘിപ്പിച്ചതിന് പിന്നാലെയാണ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നത്. നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥിനികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രതിഷേധവും ശക്തമായിട്ടുണ്ട്.
വനിതാ ഹോസ്റ്റലുകളില്‍ വൈദ്യുതി ഉപയോഗത്തിലും വസ്ത്രത്തിലും പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്ററിലുമാണ് നിയന്ത്രണമുള്ളത്. ഇത്തരം നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തുന്നത്. വിദ്യാര്‍ഥിനികളുടെ അഭിപ്രായം ശേഖരിക്കാന്‍ സര്‍വകലാശാലാ ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ചോദ്യാവലി നല്‍കുന്നതാണ് ആദ്യഘട്ടം.
വനിതാ-ശിശു വികസന വകുപ്പിന്റെ കീഴില്‍ ജെന്‍ഡര്‍ വിഭാഗമാണ് പഠനം നടത്തുന്നത്. രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. നിസ്സാര കാര്യങ്ങള്‍ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും.
പകല്‍ ഉപാധികളോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കും തിരിച്ചും പ്രവേശനം അനുവദിക്കും. രാത്രി 10.30-നുശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്ന ഹോസ്റ്റലുകളിലെ നിയമത്തില്‍ മാറ്റം വരും. പുതിയ അധ്യയനവര്‍ഷംമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാണ് സര്‍ക്കാര്‍ ആലോചന. ടോയ്‌ലറ്റുകള്‍, സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവ ഹോസ്റ്റലുകളില്‍ ഉറപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women hostel's restrictions exemption, Thiruvananthapuram, News, Kerala, Education, Students, Government.

Powered by Info News For You

Comments
Post a Comment