പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ എ പി ബറ്റാലിയന്‍ എ ഡി ജി പി തിരിച്ചുവിളിച്ചു

തിരുവനന്തപുരം: (www.kvartha.com 17.05.2019) പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ എ.പി ബറ്റാലിയന്‍ എ.ഡി.ജി.പി തിരിച്ചുവിളിച്ചു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്റലിജന്‍സ് അന്വേഷണത്തില്‍ പരാമര്‍ശമുള്ള മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള നാല് പോലീസുകാരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. നാട്ടിലെത്തിയ ശേഷം ഇവര്‍ എ.പി ബറ്റാലിയന്‍ എ.ഡി.ജി.പിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരികെ വിളിച്ചത്. കുറ്റം തെളിഞ്ഞാല്‍ അച്ചടക്ക നടപടി ഇവര്‍ക്ക് നേരിടേണ്ടിവരും.

 Postal Ballot Controversy. 4 police constables call back, Thiruvananthapuram, News, Politics, Lok Sabha, Election, Trending, Controversy, Police, Kerala

വെള്ളിയാഴ്ച വൈകിട്ടുതന്നെ ഇവര്‍ കേരളത്തിലെത്തുമെന്നാണ് വിവരം. വിഷയത്തില്‍ വൈശാഖ് എന്ന പോലീസുകാരനെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്ന നിലയ്ക്കാണ് പോലീസുകാരെ തിരികെ വിളിച്ചതെന്നാണ് സൂചന.

വട്ടപ്പാറ പോസ്റ്റോഫീസില്‍ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വന്ന സംഭവം വിവാദമായിരുന്നു. പോസ്റ്റല്‍ ബാലറ്റുകളെല്ലാം മണിക്കുട്ടന്‍ എന്ന പോലീസുകാരന്റെ വിലാസത്തിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. 23ന് പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയാക്കിയശേഷമേ കളളവോട്ട് സ്ഥിരീകരിക്കാനാകൂ. ഇതുസംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈബ്രാഞ്ചിന്റെ വാദം. പോലീസുകാര്‍ വിവിധ ഡ്യൂട്ടികളിലായതിനാല്‍ മൊഴിയെടുക്കാന്‍ തടസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി വിശദമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്.പി കെ.എസ് സുദര്‍ശന്‍ ഐ.ജി ശ്രീജിത്തിന് കൈമാറിയത്. എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം എന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Postal Ballot Controversy. 4 police constables call back, Thiruvananthapuram, News, Politics, Lok Sabha, Election, Trending, Controversy, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?