ബംഗാളില്‍ ബിജെപി റാലിക്കിടെ വ്യാപക സംഘര്‍ഷം; അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്, ബിജെപി - തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, അക്രമത്തില്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു
കൊല്‍ക്കത്ത: (www.kvartha.com 15.05.2019) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം. അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസില്‍ നിന്നാണ് കല്ലേറുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത്. തുടര്‍ന്ന് അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

കൊല്‍ക്കത്ത നഗരത്തില്‍നിന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചിരുന്നത്. റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസ്സിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. അമിത് ഷാ ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കി. എന്നാല്‍ ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെ നേരിട്ടു. തുടര്‍ന്നാണ് ക്യാമ്പസ്സിനകത്ത് നിന്ന് കല്ലേറുണ്ടായത്.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ ക്യാമ്പസ്സിന് പുറത്തു നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു. വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സര്‍വകലാശാല പരിസരത്ത് നിന്നും പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangal, National, News, BJP, Kolkata, Rally, University, Vehicles, Police, Politics, Violence, Amit Shah’s roadshow in Kolkata ended up in violent clashes between Trinamool Congress youth members and BJP

Powered by Info News For You
Comments
Post a Comment