ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ആര്‍ബിഐ
തിരുവനന്തപുരം: (www.kvartha.com 21.05.2019) ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ച് വരുന്നു. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത് റിസര്‍വ് ബാങ്കാണ്. മാര്‍ച്ച് മാസത്തെ കണക്കുകള്‍ അനുസരിച്ച് സൈ്വപ്പിങ് ഇടപാടുകളില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നത് ഡെബിറ്റ് കാര്‍ഡാണ്. വ്യാപാര സ്ഥാപനങ്ങളില്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളുടെ ആവശ്യകതയിലും വര്‍ധനവുണ്ടാകുന്നു. 15 ശതമാനം മാത്രമാണ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍ വലിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന. ഡെബിറ്റ് കാര്‍ഡുകളുടെ സൈ്വപ്പിങ്ങുകളുടെ എണ്ണം മാര്‍ച്ചില്‍ ഉയര്‍ന്നത് 40.7 കോടിയായിട്ടാണ്.
2016 മാര്‍ച്ചില്‍ നിന്ന് 2019 മാര്‍ച്ചിലെത്തിയപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് വഴിയുളള ബില്‍ അടയ്ക്കല്‍ വര്‍ധിച്ചത് 250 ശതമാനമായാണ്. 2019 മാര്‍ച്ചില്‍ എടിഎമ്മുകളില്‍ നിന്നുളള പണം പിന്‍വലിക്കല്‍ 89.10 കോടിയാണെങ്കില്‍ അതിന്റെ ഏതാണ്ട് പകുതിയാണ് ഡെബിറ്റ് കാര്‍ഡ് സൈ്വപ്പിങ്. എടിഎം ഇടപാടുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിമാസം ഏതാണ്ട് 80 കോടിക്കടുത്തായി തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Debit card PoS swipes rise 27% as per RBI data, Thiruvananthapuram, News, Kerala, Business, RBI, Report.
Powered by Info News For You

Comments
Post a Comment