വിവരക്കേടും വിഡ്ഢിത്തങ്ങളും മാത്രം പറയാന്‍ ഇന്ത്യക്കൊരു പ്രധാനമന്ത്രി ആവശ്യമില്ല; നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അതുല്യരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച കസേരിയിലിരുന്നാണ് മോദി വിടുവായത്തങ്ങള്‍ വിളമ്പുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 14.05.2019) വിവരക്കേടും വിഡ്ഢിത്തങ്ങളും മാത്രം പറയാന്‍ ഇന്ത്യക്കൊരു പ്രധാനമന്ത്രി ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് രാജ്യത്തെക്കുറിച്ച് സാമാന്യ ബോധം വേണം. വിവരക്കേടുകള്‍ വിളിച്ച് പറഞ്ഞ് രാജ്യത്തിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിക്കുകയാണ്.

Prime Minister, National, News, Politics, Narendra Modi, Ramesh Chennithala, India, Election, GST, Ramesh chennithala against Narendra modi

തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ മോദി വിഡ്ഢിത്തങ്ങള്‍ വിളിച്ച് പറയുകയാണ്. ജനങ്ങള്‍ വിഡ്ഢികളാണെന്നും, എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും അവര്‍ കയ്യടിക്കുമെന്നുമാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഒരു അബദ്ധം പറ്റിയത് കൊണ്ടാണ് മോദി അധികാരത്തിലേറിയത്. നോട്ട് നിരോധനവും ജി എസ് ടിയും ഉള്‍പ്പെടെ തൊടുന്നതെല്ലാം അബദ്ധമാക്കിയ മോദിയെ ഓര്‍ത്ത് ജനങ്ങള്‍ തലയില്‍ കൈ വയ്ക്കുകയാണ്. മോദിയെ പ്രധാനമന്ത്രി കസേരയില്‍ നിന്നിറക്കി വിട്ട് ആശ്വസിക്കാന്‍ കൊതിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ക്യാമറയും ഇമെയിലും താന്‍ 30 വര്‍ഷമായി ഉപയോഗിക്കുയാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് കേട്ട് കുട്ടികള്‍ പോലും ചിരിക്കുന്ന അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജവഹര്‍ലാന്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അതുല്യരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച കസേരയിലിരുന്നാണ് മോദി വിവരക്കേടുകള്‍ പറയുന്നത്. ഇതിന്റെ നാണക്കേട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്കാണ് എന്ന് അദ്ദേഹം ഇനിയെങ്കിലും മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prime Minister, National, News, Politics, Narendra Modi, Ramesh Chennithala, India, Election, GST, Ramesh chennithala against Narendra modi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?