ഇന്ത്യന്‍ നാവികസേനയില്‍ സെയിലര്‍ തസ്തികയില്‍ അവിവാഹിതരായ പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 07.05.2019) ഇന്ത്യന്‍ നാവികസേനയില്‍ സെയിലര്‍ തസ്തികയില്‍ അവിവാഹിതരായ പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത മെട്രിക്കുലേഷനും മ്യൂസിക്കില്‍ നിര്‍ദേശിക്കുന്ന പരിചയവും വേണം. 1994 ഒക്ടോബര്‍ ഒന്നിനും 2002 സെപ്തംബര്‍ 30നും ഇടയില്‍ (രണ്ട് തിയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം അപേക്ഷകര്‍.
Keywords: Indian Navy Recruitment 2019 for SSR, Dates, Eligibility, Application,New Delhi, News, Education, Government-employees, Application, Website, National.
പ്രാഥമിക സ്‌ക്രീനിങ്, അവസാന സ്‌ക്രീനിങ്, കായിക പരിശോധന, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികമാകണം. നെഞ്ച് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. www.joinindiannavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 19. വിശദവിവരം വെബ്‌സൈറ്റില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Indian Navy Recruitment 2019 for SSR, Dates, Eligibility, Application,New Delhi, News, Education, Government-employees, Application, Website, National.
Powered by Info News For You

Comments
Post a Comment