എസിയില്‍ നിന്നുള്ള ഷോര്‍ട്ട്‌സര്‍ക്യൂട്ടില്‍ തീപിടുത്തം; പിഞ്ചു കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു
ലഖ്‌നൗ: (www.kvartha.com 02.05.2019) എസിയില്‍ നിന്നുള്ള ഷോര്‍ട്ട്‌സര്‍ക്യൂട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ അഞ്ച് പേര്‍ വെന്തു മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള ഇന്ദിരാ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ദാരുണമായ അപകടം.
സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധു ഡബ്‌ലു, ആറ് മാസം പ്രായമുള്ള മകള്‍ ബേബി എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗം എല്‍പിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് ഉപയോഗിച്ചിരുന്നത്. തീ അതിവേഗം പടര്‍ന്നു പിടിക്കാന്‍ ഇത് കാരണമായെന്ന് പൊലീസ് പറയുന്നു.
അമിതമായി കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ബോധരഹിതരായത് കൊണ്ടാകാം വീട്ടുകാര്‍ക്ക് വീടിന് പുറത്തേക്ക് വരാന്‍ സാധിക്കാതിരുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Uttar Pradesh, News, Lucknow, Death, Short Circuit, 5 Of Lucknow Family Killed In Fire At Home

Powered by Info News For You

Comments
Post a Comment