ഗോഡ്‌സെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍; കമല്‍ഹാസനെ അറസ്റ്റു ചെയ്യണമെന്ന് ബി.ജെ.പി
ദേശീയം (www.evisionnews.co): ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴ്‌സൈ സൗന്ദര്‍രാജന്‍ ആരോപിച്ചു. വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോള്‍ താന്‍ യഥാര്‍ഥ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നതെന്നും സൗന്ദര്‍ രാജന്‍ പരിഹസിച്ചു.
Powered by Info News For You

Comments
Post a Comment