വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട്: (www.kasargodvartha.com 21.05.2019) വോട്ടെണ്ണല്‍ നടക്കുന്ന പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് 23ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യും. രാവിലെ ആറിനു പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 12.30 ന് ഉച്ച ഭക്ഷണവുമാണു നല്‍കുന്നത്. കൂടാതെ രാവിലെ 10 ന് കൗണ്ടിംഗ് ഏജന്റുള്‍പ്പെടെയുള്ളവര്‍ക്കു ചായയും ബിസ്‌ക്കറ്റും സൗജന്യമായി വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തു നല്‍കും.

വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് സജ്ജമാക്കിയ കൗണ്ടറുകളിലൂടെയാണ് കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണത്തിനു 40  രൂപയുടെയും ഉച്ചഭക്ഷണത്തിനു 60 രൂപയുടെയും കൂപ്പണുകളാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ളത്. പ്രഭാത ഭക്ഷണത്തിന് ഇഡലി, സമ്പാര്‍, ചട്ട്ണി, വെള്ളയപ്പം, കടലക്കറി, ഉപ്പുമാവ്, ചെറുപഴം, ചായ എന്നിവ ഉണ്ടാകും. ഉച്ചഭക്ഷണത്തിനു നെയ്ചോറും ചിക്കനും പച്ചക്കറി കറിയും ആയിരിക്കും. കുടുംബശ്രീക്ക് കീഴിലുള്ള മൂന്നു കാറ്ററിംഗ് സര്‍വ്വീസുകാരാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനു കാഞ്ഞങ്ങാട് നഗരസഭ സി ഡി എസിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. വോട്ടെടുപ്പ് ദിനത്തിലും തലേദിവസും ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം വിതരണം ചെയ്ത് കുടുംബശ്രീ മാതൃകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kudumbasree, Food, election, Food in Vote counting centers by Kudumbasree
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?