കറന്തക്കാട് പെട്രോള്‍ പമ്പില്‍ യുവാവിന് മര്‍ദനം: ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): കറന്തക്കാട്ടെ പെട്രോള്‍ പമ്പില്‍വെച്ച് യുവാവിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ഓള്‍ഡ് റോഡിലെ അഭിഷേക് രാഘവ (22)നാണ് അറസ്റ്റിലായത്. നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ സിറാജുദ്ദീനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ബൈക്കിന് പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തിയപ്പോഴാണ് കാറിലെത്തിയ രണ്ടംഗ സംഘം സിറാജുദ്ദീനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മറ്റൊരു പ്രതിയെ അന്വേഷിച്ചു വരികയാണ്. അഭിഷേക് നേരത്തെ രണ്ട് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment