ആര്‍ എസ് എസ് മാസികയില്‍ മകന്റെ ലേഖനം വന്നതോടെ ലോറന്‍സിന്റെ മകളുടെ പണി വീണ്ടും തെറിച്ചു
തിരുവനന്തപുരം: (www.kvartha.com 07.05.2019) ആര്‍ എസ് എസ് മാസികയില്‍ മകന്റെ ലേഖനം വന്നതോടെ സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മകളുടെ പണി വീണ്ടും തെറിച്ചു. മകന്‍ മിലന്‍ കഴിഞ്ഞ ആഴ്ച ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനോട് ജോലിയ്ക്ക് വരേണ്ടെന്നു സിഡ്‌കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്.
സിഡ്‌കോയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ആശ ലോറന്‍സിനെ നേരത്തെ പിരിച്ചുവിട്ടത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് തീരുമാനം പിന്‍വലിച്ചിരുന്നു. മിലന്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു ആദ്യ നടപടി.
അതേസമയം വ്യവസായമന്ത്രിയെ നേരിട്ടു കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്തു നല്‍കിയില്ലെന്നും ആശാ ലോറന്‍സ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Asha Lawrence suspended from SIDCO, Thiruvananthapuram, News, Politics, Suspension, CPM, RSS, Controversy, Allegation, Kerala.
Keywords: Asha Lawrence suspended from SIDCO, Thiruvananthapuram, News, Politics, Suspension, CPM, RSS, Controversy, Allegation, Kerala.
Powered by Info News For You

Comments
Post a Comment