ബൈക്ക് ലോറിയിലിടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച സുഹൃത്ത് നിസാര പരിക്കോടെ രക്ഷപ്പെട്ടു

ശാസ്താംകോട്ട: (www.kvartha.com 05.05.2019) ബൈക്ക് ലോറിയിലിടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം തേനി ദേശീയപാതയില്‍ ശൂരനാട് ആനയടി പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. അടൂര്‍ ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കതില്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അല്‍ത്താഫ് (14) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നു സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൃത്താണ് ബൈക്കോടിച്ചിരുന്നത്.

ശാസ്താംകോട്ടചാരൂമൂട് ഭാഗത്ത് നിന്ന് ചക്കുവള്ളിക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ ഉടന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Accident, Bike, Student, Lorry, Student Dead in Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?