എസ്എഫ്‌ഐയുടെ തൂവെള്ളക്കൊടിയില്‍ കറ ബാക്കി; യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി; ഭയം കൊണ്ടാണ് പോലീസില്‍ പരാതിപ്പെടുന്നതെന്ന് പെണ്‍കുട്ടിയുടെ ബന്ധു
തിരുവനന്തപുരം: (www.kvartha.com 14.05.2019) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രതിസ്ഥാനത്ത് തന്നെ. യൂണിവേഴ്‌സിറ്റി കോളേജില്‍ ഇനി പഠനം തുടരനാവില്ലെന്ന് അറിയിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി. ഭയം കൊണ്ടാണ് കോളേജ് മാറാനും പരാതിയില്‍ നിന്ന് പിന്‍വാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു സ്വകാര്യ ചാനലിനോട് പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ക്യാമ്പസ്സിലെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. എസ്എഫ്‌ഐ നേതാക്കളുടെ പേരും പെണ്‍കുട്ടി കുറിപ്പില്‍ എഴുതിയിരുന്നു. പക്ഷെ പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ പോലീസ് കേസെടുത്തില്ല. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് മ്യൂസിയം പോലീസ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, News, SFI, Flag, University, Suicide, Police, Kerala, News, University College Student, who Attempted to Commit Suicide Applied for Changing College.

Powered by Info News For You

Comments
Post a Comment