സക്കീര്‍മൂസയുടെ ഏറ്റുമുട്ടല്‍ വധം: കശ്മീരില്‍ കനത്ത പ്രതിഷേധം , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു, വധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അന്വേഷിക്കുമെന്ന് പോലീസ്

ശ്രീനഗര്‍: (www.kvartha.com 27.05.2019) അന്‍വാര്‍ ഗസ്വതുല്‍ ഹിന്ദ് നേതാവും ഭീകരവാദിയുമായ സക്കീര്‍ മൂസയെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം. ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായി കൂടിയായിരുന്നു വധിക്കപ്പെട്ട സക്കീര്‍ മൂസ. സംഘര്‍ഷത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ ഹയര്‍ സെക്കന്‍ഡറി, കോളജ് സ്ഥാപനങ്ങള്‍ തിങ്കളാഴ്ച അടച്ചു. കശ്മീര്‍ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

National, News, Kashmir, Terrorism, University, school, Examination, Media, Police, Srinagar, Clash, Video, The encounter killing of sakkeer moosa, Heavy protests in Kashmir

സക്കീര്‍മൂസയെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത് നാല് ദിവസം മുമ്പാണ് . കഴിഞ്ഞ ദിവസം സക്കീര്‍ മൂസയെ വധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭമുണ്ടായത്. വധത്തില്‍ പ്രതിഷേധിച്ച് നേരത്തെയും പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Kashmir, Terrorism, University, school, Examination, Media, Police, Srinagar, Clash, Video, The encounter killing of sakkeer moosa, Heavy protests in Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?