ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് കാസിമിന്റെ കുടുംബത്തിന് യൂത്ത് ലീഗ് വീട് നിര്‍മിച്ചു നല്‍കും
ഹാപൂര്‍ (www.evisionnews.co): ഉത്തര്‍പ്രദേശില്‍ ഹാപൂരില്‍ കഴിഞ്ഞ വര്‍ഷം ബീഫിന്റെ പേരില്‍ സംഘ്പരിവാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് കാസിമിന്റെ കുടുംബത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വീട് നിര്‍മിച്ചുനല്‍കും. മുസ്ലിം ലീഗിന്റെ അഭിമാന പദ്ധതിയായ ബൈത്തുറഹ്മയുടെ കീഴിലാവും വീടുനിര്‍മാണം. ഇതിന്റെ പ്രഖ്യാപനം ഇന്നലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ നിര്‍വഹിച്ചു. കാസിമിന്റ നാടായ പിലക്വയിലെ പൗരപ്രമുഖരെയും മീററ്റ് ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തി ബൈത്തുറഹ്മ നിര്‍മ്മാണ കമ്മിറ്റിയും രൂപീകരിച്ചു. കഴിഞ്ഞവര്‍ഷം ജൂണിലാണ് മുഹമ്മദ് കാസിം (38)എന്ന ക്ഷീര കര്‍ഷകനെ കൊലപ്പെടുത്തിയത്. മൃതശരീരം പോലീസിനെ സാക്ഷിയാക്കി വലിച്ചിഴച്ച് കൊണ്ടുവരുന്ന ചിത്രം രാജ്യമനസാക്ഷിയെ ഞെട്ടിച്ചിരുന്നു.
മുസ്ലിം ലീഗ് എല്ലാ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണെന്നതിന് കഴിഞ്ഞ കാലങ്ങളിലെ ഉത്തര്‍പ്രദേശിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ തെളിവാണെന്ന് സി.കെ സുബൈര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആരിഫ് അദ്ധ്യക്ഷത വഹിച്ചു. അഡ. വി.കെ ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.
Powered by Info News For You

Comments
Post a Comment