യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

മഞ്ചേശ്വരം (www.evisionnews.co): പണമാവശ്യപ്പെട്ട് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സീതാംഗോളി സ്വദേശി ടയര്‍ഫൈസിലിനെ (33)യാണ് മഞ്ചേശ്വരം അഡീണല്‍ എസ്.ഐ എം. രാജു അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുമ്പ് ബേക്കൂര്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും വസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ച് മുട്ടത്ത് റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ടയര്‍ ഫൈസല്‍. കേസില്‍ നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. 

രണ്ട് ദിവസം മുമ്പ് കഞ്ചാവ് കടത്തുന്നതിനിടെ ടയര്‍ ഫൈസില്‍ ആലപ്പുഴ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. നാട്ടുകാരാണ് ഫൈസലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ ഫൈസലിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഫൈസല്‍ ആലപ്പുഴയില്‍ പിടിയിലായ വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ എം. രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബദിയടുക്ക, മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിടല്‍ കൊല്ലം, കോട്ടയം വെസ്റ്റ്, ആലപ്പുഴ, നെടുമുടി എന്നിവിടങ്ങളിലായി 15കേസുകള്‍ ഫൈസലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?