കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുത്തു, സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തി, തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: (www.kvartha.com 29.05.2019) കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്താനും ഇടുക്കിയിലേക്ക് സ്ഥലം മാറ്റാനും തീരുമാനമായി. എറണാകുളം റെയ്ഞ്ച് ഐജിയുടേതാണ് ഉത്തരവ്. ഷിബു വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഷിബുവിനെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും. ഇതേ ആനശ്യം ഉന്നയിച്ച് കുടുംബം പ്രതിപക്ഷ നേതാക്കളെയും കാണുമെന്ന് അറിയിച്ചു. ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഇന്നലെയാണ് ഐജി ഉത്തരവിറക്കിയത്. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കുന്നത്. ഷിബു വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Police, Kerala, News, SI, Thiruvananthapuram, Case, Idukki, Kochi, Suspension, M S Shibu who suspended during kevin case taken back to service

Powered by Info News For You

Comments
Post a Comment