ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യന്റെ ഓര്‍മ്മയ്ക്കായി സ്മാരകം; സ്മാരക മന്ദിരം ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: (www.kvartha.com 03.05.2019) ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വി പി സത്യന്റെ ഓര്‍മയ്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ സ്മാരകം ഒരുങ്ങി. വിപി സത്യന്‍ സ്മാരക ട്രസ്റ്റാണ് മന്ദിരം പണികഴിപ്പിച്ചത്. സ്മാരക മന്ദിരം ശനിയാഴ്ച വൈകിട്ട് നാലിന് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സത്യന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമ 'ക്യാപ്റ്റ'നിലെ നായകന്‍ നടന്‍ ജയസൂര്യയെ ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഎന്‍ ഷംസീര്‍ എംഎല്‍എ സത്യന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. ഐ എം വിജയന്‍, വി പി ഷാജി, സി കെ വിനീത്, അനസ് എടത്തൊടിക, രാഹുല്‍ വി രാജ് തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങള്‍ ചടങ്ങിനെത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, കെ സി രവീന്ദ്രന്‍, വി പി സനില്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, News, Football, Sports, VP Sathyan, Monument Built for VP Sathyan Set to Inauguration

Powered by Info News For You

Comments
Post a Comment