ഗള്‍ഫ് വീണ്ടും യുദ്ധക്കളമാകുമോ...? ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍; സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൗരന്മാരെ തിരിച്ചുവിളിച്ചു, ഗള്‍ഫ് മേഖലയില്‍ അമേരിക്ക സൈനിക വിന്യാസം ശക്തമാക്കിയതായി റിപ്പോര്‍ട്ട്

മനാമ: (www.kvartha.com 19.05.2019) സംഘര്‍ഷ സാധ്യത സജീവമായിരിക്കുന്ന ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇവിടങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടന്‍ തിരിച്ച് വരണം എന്ന് ബഹ്റൈന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി.

Gulf, News, Iran, Iraq, Bahrain, America, Foreign, Ship, attack, Will the Gulf become battlefeild again, bahrain recalled their citizens from iran and iraq

അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയാതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.. കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും പ്രദേശത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബഹ്‌റൈന്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര നിരോധിക്കുന്നത്. നേരത്തെ ജീവനക്കാരെ അമേരിക്കയും തിരിച്ച് വിളിച്ചിരുന്നു. നയതന്ത്ര കാര്യാലയങ്ങളില്‍ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ തിരിച്ചുവിളിച്ചിരുന്നു. ഇതിനിടയിലാണ് ബഹ്റൈന്റെ പുതിയ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Iran, Iraq, Bahrain, America, Foreign, Ship, attack, Will the Gulf become battlefeild again, bahrain recalled their citizens from iran and iraq


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?