നോമ്പുതുറന്ന് വിശ്രമിക്കാന്‍ കിടന്ന കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.co): നോമ്പുതുറന്ന ശേഷം വിശ്രമിക്കാന്‍ കിടന്ന കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചെങ്കള മേനങ്കോട് കാനത്തില്‍മൂലയിലെ അബ്ബാസിന്റെ മകന്‍ അഷ്റഫ് (36) ആണ് മരിച്ചത്. ഷാര്‍ജ റോള മദീന സൂപ്പര്‍ മാര്‍ക്കറ്റ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച നോമ്പ് തുറന്ന് മജറയിലെ താമസസ്ഥലത്ത് വിശ്രമിക്കാന്‍ കിടന്നതായിരുന്നു. 

നാട്ടിലും വിദേശത്തും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അഷ്‌റഫ്. മാതാവ്: നഫീസ പട്‌ള. ഭാര്യ: ഹാജറ (പേരാല്‍ കണ്ണൂര്‍). മക്കള്‍: റിസ, റീമ. സഹോദരങ്ങള്‍: മിസ്‌രിയ, ഹമീദ്, ഹര്‍ഷാദ്, സഫരിയ്യ, നസ്‌രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?