വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് കുവൈറ്റ് എയര്‍വേയ്സ് സാങ്കേതിക വിഭാഗം ജീവനക്കാരന് ദാരുണാന്ത്യം


കുവൈറ്റ്: (www.kvartha.com 07.05.2019) കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കുവൈറ്റ് എയര്‍വേയ്സിന്റെ് സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് (34) മരിച്ചത്.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലായിരുന്നു അപകടം. ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഇല്ലായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് കുവൈറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.


തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന, മകള്‍ നൈനിക ആനന്ദ് എന്നിവര്‍ കുവൈത്തിലുണ്ട്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Kuwait, Accidental Death, Youth, Airport, Airplane, Gulf airline worker dies in freak Boeing 777 accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?