കേരളത്തില്‍ ഇടതു മുന്നണിയെ തകര്‍ത്തത് ശബരിമല തന്നെ


തിരുവനന്തപുരം (www.evisionnews.co): സി.പി.എം കേരളത്തില്‍ തോല്‍ക്കാനുള്ള മുഖ്യകാരണം മുന്നോക്ക പ്രീണനവും ന്യൂനപക്ഷ പ്രീണനവും ശബരിമല പ്രശ്നവുമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്കക്കാരുടെ വോട്ടു നേടിയും പിന്നോക്ക ആഭിമുഖ്യം കാരണവും അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും സവര്‍ണ വിഭാഗത്തെയും പ്രീണിപ്പിക്കുന്ന നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചതാണ് ഈ വമ്പന്‍ തിരിച്ചടിക്ക് കാരണം. ഒപ്പം ശബരിമല പ്രശ്നവും സി.പി.എമ്മിന് തിരിച്ചടിയായി മാറി. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ മൊത്തം അടിപതറി. 19 സീറ്റും ഒറ്റയടിക്ക് നഷ്ടമായത് ഇതിന്റെ ശക്തമായ സൂചന തന്നെയാണ്. സിപിഎമ്മിന്റെ ഇടത് സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ തന്നെയാണ് ഈ തോല്‍വിക്ക് വഴിവെച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ ഇടതുമുന്നണിക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ന്യൂനപക്ഷങ്ങള്‍ ഒരേ മനസോടെയാണ് യു.ഡി.എഫിനെ വരിച്ചത്. ഓള്‍ ഇന്ത്യാ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ കൈക്കൊണ്ട നിലപാടായിരുന്നു ഇത്. 

രാഹുലും സോണിയയും ഇന്ത്യ ഭരിക്കണമെന്നു ന്യൂനപക്ഷങ്ങള്‍ ആഗ്രഹിച്ചു. കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്ന പ്രതിജ്ഞയും ന്യൂനപക്ഷങ്ങള്‍ എടുത്തു. ഈ തീരുമാനം ഇന്ത്യയൊട്ടാകെ നടപ്പിലാക്കണം എന്ന് അവര്‍ ആഗ്രഹിച്ചു. പക്ഷെ തീരുമാനം നടപ്പിലായത് കേരളത്തില്‍ മാത്രമാണ്. വടക്കേ ഇന്ത്യയില്‍ ഈ തീരുമാനം നടപ്പിലായില്ല. വോട്ടുകള്‍ എല്ലാം ചിതറിപ്പോയി. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്ക് നോക്കിയാല്‍ ഈ കാര്യം വളരെ വ്യക്തമാകും- വെള്ളാപ്പള്ളി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?