ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കോടതി പിഴ വിധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2019) ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്കു മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 2,500 രൂപ പിഴ വിധിച്ചു. മൂലക്കണ്ടം ഓട്ടോസ്റ്റാന്‍ഡിലെ കെഎല്‍ 60 ബി 2008 നമ്പര്‍ ഓട്ടോ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.

മൂലക്കണ്ടം കോളനിയിലെ രാമചന്ദ്രന്റെ ഭാര്യ കെ ദേവകി (52) യുടെ പരാതിയിലാണ് ഉണ്ണികൃഷ്ണനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. 2019 ജനുവരി 24ന് കല്യാണ്‍ റോഡിലെ സര്‍ക്കാര്‍ കിണറിനു സമീപമാണ് അപകടമുണ്ടായത്.


ഭര്‍തൃസഹോദരി സുശീല, അത്തിക്കോത്ത് കോളനിയിലെ പത്മാവതി എന്നിവരോടൊപ്പമാണ് ദേവകി യാത്ര ചെയ്തിരുന്നത്. ദേവകിക്കും സുശീലയ്ക്കുമാണ് പരിക്കേറ്റത്.


Keywords: Kerala, News, Kanhangad, Auto Driver, Fine, Accident, Court order, Auto driver fined.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?