സരിതാ എസ് നായര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; അക്രമത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സോളാര്‍ നായിക, അമേത്തിയിലെ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചത് ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമെന്ന് പോലീസ്
കൊച്ചി: (www.kvartha.com 07.05.2019) സോളാര്‍ കേസ് പ്രതി സരിതാ.എസ്.നായര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വച്ച് മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം തനിക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്ന് കാട്ടി സരിത പാലാരിവട്ടം പോലീസിന് പരാതി നല്‍കി.തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അക്രമം നടന്നത്.
തനിക്കെതിരായി ആരോ നല്‍കിയ ക്വട്ടേഷനാണ് അക്രമത്തിന് പിന്നിലെന്നും സരിത ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പോലീസിന് പരാതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. തന്റെ കാറിന് നേരെ ബൈക്കുകളിലെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സരിത പരാതിയില്‍ പറയുന്നു. ബുള്ളറ്റിലെത്തിയ ഒരാള്‍ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികള്‍ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തു.
കാറിന്റെ പല ഭാഗത്തും അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തി. തന്റെ വാഹനം നിറുത്താന്‍ പല തവണ അക്രമികള്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ല. റോഡിന്റെ വീതി കുറവായതിനാല്‍ വേഗത്തില്‍ പോകാനും കഴിഞ്ഞില്ല. തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നുവെന്നും സരിത പറഞ്ഞു.
അതേസമയം ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള ബൈക്കിന്റെ നമ്പര്‍ പോലീസിന് കൈമാറി. ചക്കരപ്പറമ്പിലെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് കൂടുതല്‍ നടപടി സ്വീകരിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ പച്ചമുളക് ചിഹ്നത്തില്‍ സരിത മത്സരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saritha S Nair allegedly attacked in Kochi, Kochi, News, Trending, Complaint, Police, Attack, Case, Probe, Kerala.

Powered by Info News For You

Comments
Post a Comment