പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും, പൂരാവേശം വാനോളമുയര്‍ത്തി കാഴ്ചപ്പന്തലുകള്‍ ഉയര്‍ന്നു
തൃശൂര്‍: (www.kvartha.com 06.05.2019) പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. പൂരാവേശം വാനോളമുയര്‍ത്തി മൂന്ന് കാഴ്ചപ്പന്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. 13, 14 തീയതികളിലാണ് തൃശൂര്‍ പൂരം അരങ്ങേറുക. തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യ ഘടകമാണ് രണ്ടു ദേശങ്ങളുടെ മൂന്ന് കാഴ്ച്ചപ്പന്തലുകള്‍. മണികണ്ഠനാലില്‍ പാറമേക്കാവും നടുവിലാലിലും നായ്ക്കനാലിലും തിരുവമ്പാടിയുമാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്. തിരുവമ്പാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.
കഴിഞ്ഞ 26നാണ് പാറമേക്കാവ് പന്തലിന് കാല്‍നാട്ടിയത്. 28ന് തിരുവമ്പാടിയും പന്തലിന് കാല്‍നാട്ടി. പന്തലിന്റെ നിര്‍മാണ പുരോഗതിക്കൊപ്പം തൃശൂരുകാരുടെ പൂരാവേശവും ഉയരുമെന്നാണ് പഴമൊഴി. വരുന്ന ശനിയാഴ്ച സാമ്പിള്‍ വെടിക്കെട്ടിന് മുമ്പ് മൂന്ന് പന്തലുകളും മിഴിതുറക്കും. പന്തല്‍ നിര്‍മാണംകൊണ്ട് ഗതാഗതക്കുരുക്കില്ലാതെ നിര്‍വഹിക്കാന്‍ സാധിച്ചു എന്നുള്ള പ്രത്യേകതയും ഈ വര്‍ഷത്തെ പൂരത്തിന് അവകാശപ്പെടാനുണ്ട്. 75 പേരടങ്ങിയ സംഘമാണ് 80 അടിയോളം ഉയരമുള്ള ഈ വിസ്മയപ്പന്തലുകള്‍ ഒരുക്കുന്നത്. ഒരു കെട്ടിടം പണിയുന്നപോലെ കൃത്യതയും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും ഒത്തുചേര്‍ന്നാണ് ഓരോ കാഴ്ചപ്പന്തലുകളും ഉയരുന്നത്. കാലാവസ്ഥ വ്യതിയാനം ഇതിന് ഏറെ വെല്ലുവിളിയാണ്. കാറ്റും മഴയും പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന പന്തല്‍ നിര്‍മാണത്തില്‍ ഇതിനെ മറികടക്കുന്നത് മികവുറ്റ എഞ്ചനീയറിംഗ് പാടവം കൊണ്ടാണ്.
കവുങ്ങിന്‍ തടികളും മുളയും ഉപയോഗിച്ചാണ് നിര്‍മാണം. ഒരാഴ്ചകൊണ്ട് പന്തല്‍പണി പൂര്‍ത്തിയാകും. പിന്നീടാണ് പന്തലില്‍ വൈദ്യുത ദീപാലങ്കാരം നടത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Trending, Religion, Pooram, Thrissure Pooram will be started on Tuesday

Powered by Info News For You

Comments
Post a Comment