അച്ഛന്റെ മരണവിവരമറിയാതെ മകള്‍ വിവാഹിതയായി; വിവാഹത്തലേന്ന് മകള്‍ക്കായി അച്ഛന്റെ പാട്ട്, എന്നാല്‍ അത് മുഴുമിപ്പിക്കുന്നതിന് മുമ്പുതന്നെ കുഴഞ്ഞുവീണു
കൊല്ലം: (www.kvartha.com 27.05.2019) അച്ഛന്റെ മരണവിവരമറിയാതെ മകള്‍ വിവാഹിതയായി. ഒരു രാത്രികൂടിക്കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍ കഴിയേണ്ടി വരുന്നതിന്റെ വിരഹ ദു:ഖത്തില്‍ വിവാഹ സത്ക്കാര ദിവസം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന്‍ ആ പാട്ടു പാടിയത്. 'രാക്കിളി പൊന്‍മകളേ...നിന്‍ പൂവിളി യാത്രാമൊഴിയാണോ'.....
എന്നാല്‍ ആ പാട്ട് മുഴുമിക്കുന്നതിന് മുന്‍പ് തന്നെ അച്ഛനെ മരണം കവര്‍ന്നെടുത്തു. തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു പ്രസാദാണ് (55) ഇളയ മകള്‍ ആര്‍ച്ചാപ്രസാദിന്റെ വിവാഹത്തലേന്ന് ഹൃദയാഘാതത്താല്‍ കുഴഞ്ഞു വീണ് മരിച്ചത്. സ്വന്തം വീടായ നീണ്ടകര പുത്തുന്‍തുറ, ചാമ്പോളില്‍ തെക്കതില്‍ വീട്ടിലായിരുന്നു വിവാഹ സത്കാര ചടങ്ങ്.
വീട്ടില്‍ ഗാനമേളയും ഒരുക്കിയിരുന്നു. ചടങ്ങിനിടെ രാത്രി ഒന്‍പത് മണിയോടെ സുഹൃത്തുക്കള്‍ പറഞ്ഞു, മകള്‍ക്കായി ഒരു പാട്ടുപാടണമെന്ന്. വിഷ്ണുപ്രസാദ് നിറകണ്ണുകളോടെ പാടിത്തുടങ്ങി 'വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു.......യാത്രാമൊഴിയാണോ' എന്ന ഭാഗം പാടുമ്പോഴേക്കും വിഷ്ണുപ്രസാദ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മരണവിവരം മക്കളെയും ഭാര്യയേയും അറിയിച്ചില്ല. അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നേ പറഞ്ഞുള്ളൂ. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആര്‍ച്ചയുടെ വിവാഹവും നടന്നു. കതിര്‍ മണ്ഡപത്തില്‍ നിന്നിറങ്ങുമ്പോഴും ആര്‍ച്ച അച്ഛന്റെ വിവരം തിരക്കിയിരുന്നു.
എന്നാല്‍ സുഖം പ്രാപിച്ച് വരുന്നുവെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഈ ആശ്വാസ വാക്കു കേട്ടാണ് ആര്‍ച്ച ഭര്‍തൃഗൃഹത്തിലേക്ക് യാത്രയായത്. കുടുംബാംഗങ്ങളെ തിങ്കളാഴ്ച രാവിലെ മരണവിവരം അറിയിക്കും. സുഷമയാണ് ഭാര്യ. മൂത്ത മകന്‍ അനുപ്രസാദ്. ആര്യപ്രസാദ് രണ്ടാമത്തെ മകളാണ്. മരുമകന്‍ ഷാബു.
ഞായറാഴ്ച വിവാഹിതയായ ആര്‍ച്ച പ്രസാദിന്റെ വരന്റെ പേരും വിഷ്ണു പ്രസാദ് എന്നാണ്. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച കൊല്ലം എ.ആര്‍. ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഗാനമേളയ്ക്കിടെ വിഷ്ണുപ്രസാദ് കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bride's Dad Died Just Before Her Wedding, Kollam, News, Local-News, Marriage, Dead, Obituary, Song, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment