ചെവിയില്‍ ചൊറിച്ചിലുമായി യുവാവ് ആശുപത്രിയില്‍; മൈക്രോസ്‌കോപ്പിലൂടെ ചെവിക്കുള്ളിലേക്ക് നോക്കിയ ഡോക്ടര്‍ കണ്ടത് അത്ഭുതക്കാഴ്ച്ച

ബെയ്ജിങ്ങ്:(www.kvartha.com 13/05/2019) ചെവിയില്‍ ചൊറിച്ചിലുമായി ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍ മൈക്രോസ്‌കോപ്പിലൂടെ ചെവിക്കുള്ളിലേക്ക് നോക്കിയപ്പോള്‍ കണ്ടത് അത്ഭുതക്കാഴ്ച്ച. ചെവിക്കുള്ളില്‍ വല നെയ്തുകൊണ്ടിരിക്കുന്ന ചിലന്തിയെയാണ് ഡോക്ടര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ചൈനയിലെ ജിയാമ്ഗ്‌സു പ്രവിശ്യയിലാണ് സംഭവം.

ലീ എന്നുപേരുള്ള യുവാവാണ് യംഗ്‌സോവു യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂള്‍ ആശുപത്രിയില്‍ ചെവിയിലെ ചൊറിച്ചിലിനെ തുടര്‍ന്ന് ആ ശുപത്രിയിലെത്തിയത്. ചെവിയ്ക്കുള്ളില്‍ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാള്‍ പരാതിപ്പെട്ടത്.

 News, China, Hospital, Doctor, World, Spider, China: Surgeons find spider spinning web inside a man's ear


നഗ്‌നനേത്രങ്ങള്‍ കൊണ്ടുനോക്കിയിട്ട് ഡോക്ടര്‍ക്ക് കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാല്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് രോഗിയുടെ കര്‍ണ്ണനാളിയില്‍ ഒരു ചാരനിറത്തിലുള്ള ജീവനുള്ള ചിലന്തി വലനെയ്യുന്നത് കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ചെവിക്കുള്ളിലേയ്ക്ക് സലൈന്‍ ലായനി കടത്തിവിട്ട് ചിലന്തിയെ നിര്‍ജ്ജീവമാക്കിയ ശേഷം പുറത്തെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, China, Hospital, Doctor, World, Spider, China: Surgeons find spider spinning web inside a man's ear



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?