ശരിക്കും കാരാട്ട് ബി ജെ പിയിലേക്ക് പോകുമോ? കഥയില്‍ കുറച്ച് കൂടി വ്യക്തത വേണ്ടി വരും

ന്യൂഡെല്‍ഹി: (www.kvartha.com 10.05.2019) കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന ചോദ്യമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബി ജെ പിയിലേക്ക് പോകുമോ എന്ന ചോദ്യം. ഈ ചോദ്യത്തിന് കാരണം അദ്ദേഹം മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖമാണ്.

കാരാട്ടിന്റെ ഈ അഭിമുഖത്തിനെതിരെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയാണ്. ബംഗാളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി. നേടുമെന്നാണ് കാരാട്ട് ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇതാണ് സൂര്യകാന്ത് മിശ്രയുടെ പരാതിക്ക് ആധാരം. വിഷയം അടിയന്തിരമായി അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രനേതൃത്വം ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കണമെന്നുമാണ് മിശ്രയുടെ ആവശ്യം. ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് കാരാട്ട് സ്വീകരിക്കുന്നതെന്നും കാരാട്ടിന് ബി ജെ പി പ്രേമം തുടങ്ങിയെന്നുമുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

BJP gets more seats in Bengal says Prakash Karat, New Delhi, News, Politics, CPM, BJP, Controversy, West Bengal, Lok Sabha, Election, National

ഹിന്ദി മേഖലയില്‍ ബി ജെ പിക്ക് സീറ്റുകുറയാന്‍ സാധ്യതയുണ്ടെന്നും അതുമറികടക്കാന്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എണ്ണം തികയ്ക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കാരാട്ട് ബി ജെ പിക്ക് അനുകൂലമായി പ്രതികരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

യു പിയില്‍ ബി ജെ പി തകര്‍ന്നടിയും, ഇതിനുപകരം ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പി സീറ്റുനേടാനുള്ള പരിശ്രമത്തിലാണുള്ളത്. ബി.ജെ.പിക്ക് യു പിയില്‍ പരമാവധി അഞ്ചുസീറ്റ് ലഭിക്കുമെന്നും ബംഗാളിലും അവര്‍ നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നും കാരാട്ട് പറഞ്ഞിരുന്നു. സീറ്റ് കൂടുതല്‍ ലഭിക്കുമെന്നത് സമ്മതിക്കുന്ന കാരാട്ട് അതവര്‍ക്ക് അത്ര എളുപ്പമാവില്ലെന്നും പറഞ്ഞിരുന്നു.

അമിത് ഷാ 23 സീറ്റ് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബി ജെ പിക്ക് അത്രയൊന്നും സീറ്റ് ബംഗാളില്‍ ലഭിക്കാന്‍ ഇടയില്ല. ഇതായിരുന്നു കാരാട്ടിന്റെ മറുപടി. ബംഗാളില്‍ തൃണമൂലിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തില്‍ മുന്‍ജനറല്‍ സെക്രട്ടറി ബി.ജെ.പി.ക്ക് അനുകൂലമാകുന്ന തരത്തില്‍ പ്രസ്താവന നടത്തിയത് കടുത്ത വിമര്‍ശനമാണ് ബംഗാള്‍ ഘടകത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ കാരാട്ടിന്റെ പ്രസ്താവന പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നും ബംഗാളിലെ പല മാധ്യമങ്ങളും കാരാട്ടിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് കാരാട്ട് ബി ജെ പിയിലേക്ക് പോകുന്നുവെന്ന വ്യാജ പ്രചരണം ഉയരാന്‍ തുടങ്ങിയത്.

ഈ കഥയും നുണയും കൊണ്ടൊന്നും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവിനെ ബി ജെ പി പാളയത്തിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്. എന്നും ബി ജെ പിക്കെതിരെ ശക്തമായി നിലകൊണ്ട നേതാവാണ് കാരാട്ടും കാരാട്ടിന്റെ ഭാര്യ ബൃന്ദ കാരാട്ടും എന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി തന്നെയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP gets more seats in Bengal says Prakash Karat, New Delhi, News, Politics, CPM, BJP, Controversy, West Bengal, Lok Sabha, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?