ദുബൈ കെ.എം.സി.സി കുടിവെള്ള പദ്ധതി: കുഴല്‍ കിണറിന് ചട്ടഞ്ചാലില്‍ കുറ്റിയടിച്ചു
ചട്ടഞ്ചാല്‍ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം മണ്ഡലത്തിലെ എട്ടു കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ കുഴല്‍ കിണറിന് കുറ്റിയടിച്ചു. ചട്ടഞ്ചാലില്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ കീഴില്‍ പുത്തരിയടുക്കത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്്മ വില്ലേജില്‍ ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖത്തീഖ് സമീര്‍ മിഫ്താഹി അല്‍ ഹൈത്തമി കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, സെക്രട്ടറിമാരായ കെ.പി അബ്ബാസ് കളനാട്, ഹാഷിം പടിഞ്ഞാല്‍, മണ്ഡലം മുന്‍ പ്രസിഡണ്ട് മുനീര്‍ ബന്താട്, സീനിയര്‍ വൈസ് പ്രസിഡണ്ട് ഹാഷിം മഠം, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് ജനല്‍ സെക്രട്ടറി ഹനീഫ കട്ടക്കാല്‍, നസീര്‍ കെ.വി.ടി, മൊയ്തു തൈര, സിദ്ധീഖ് മങ്ങാടന്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment