പെരിയ ഇരട്ടക്കൊല: പ്രതികള്‍ ഉപയോഗിച്ച മൂന്ന് കാറുകളും ഒരു ജീപ്പും അഞ്ച് ബൈക്കുകളും കോടതിയില്‍ ഹാജരാക്കി, കുറ്റപത്രം സമര്‍പ്പിച്ചില്ല
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.05.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ ഉപയോഗിച്ച മൂന്ന് കാറുകളും ഒരു ജീപ്പും അഞ്ച് ബൈക്കുകളുമടക്കമുള്ള തെളിവുകളാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
ബേക്കല്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന വാഹനങ്ങളാണ് ഹൊസ്ദുര്‍ഗ് കോടതിയിലെത്തിച്ചത്. ഒരു ഇന്നോവ കാര്‍, ഒരു സൈലോ കാര്‍, ഒരു ഡിസൈര്‍ കാര്‍, ഒരു ജീപ്പ് എന്നിവയും അഞ്ച് ബൈക്കുകളുമാണ് കോടതിയില്‍ ഹാജരാക്കിയത്. അതാത് സമയത്ത് അന്വേഷണ സംഘം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ വാഹനങ്ങളാണ് ശനിയാഴ്ച കുറ്റപത്രം ഹാജരാക്കുന്നതിനു മുന്നോടിയായി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനു പിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കേസിന്റെ കുറ്റപത്രം 20ന് സമര്‍പ്പിച്ചില്ലെങ്കില്‍ ഒന്നാം പ്രതി പീതാംബരന്‍ ജയില്‍ മോചിതനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, court, accused, Periya, Murder-case, Top-Headlines, Periya double murder; Evidence submitted to Court
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment