എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം ഫാക്ടറിക്ക് സമീപം ചെലവഴിച്ചത് മണിക്കൂറുകള്‍, പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തം; ആലുവ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ച സംഘങ്ങള്‍ തന്നെയെന്ന നിഗമനത്തില്‍ പോലീസ്

കൊച്ചി:(www.kvartha.com 13/05/2019) ആലുവ സ്വര്‍ണക്കവര്‍ച്ചയ്‌ക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ച സംഘങ്ങള്‍ തന്നെയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്. എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം ഫാക്ടറിക്ക് സമീപം മണിക്കൂറുകളോളം ചെലവഴിച്ചതായി കണ്ടെത്തി. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. ഇതോടെയാണ് ഇത്തരമൊരു നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

News, Kochi, Kerala, Police, CCTV, Robbery, Aluva gold robbery: Investigation continues


പ്രദേശവാസികളുടെ മൊഴിയും പോലീസിന് സഹായകമായിട്ടുണ്ട്. മോഷണം നടന്ന ദിവസം രാത്രി സ്വര്‍ണശുദ്ധീകരണ ശാലയെ ചുറ്റിപ്പറ്റി മണിക്കൂറുകളോളം ചെലവഴിച്ച കവര്‍ച്ചാ സംഘത്തോട് പ്രദേശവാസികള്‍ കാര്യമന്വേഷിച്ചിരുന്നു. ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരനെ കാണാന്‍ വന്നതാണെന്നായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ മറുപടിയെന്ന് പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.

ഈ ജീവനക്കാരനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ജീവനക്കാരന്റെ മൊഴിയില്‍ നിന്നാണ് പ്രാദേശിക കവര്‍ച്ചാ സംഘങ്ങളെകുറിച്ചുള്ള സംശയം ബലപ്പെട്ടത്. അതേസമയം സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ചിലരെ സംശയമുണ്ടെന്ന് സ്ഥാപന ഉടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെയും പോലീസ് ചോദ്യം ചെയ്യും. സ്വര്‍ണ ശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരുടെ ഫോണ്‍വിളി വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, CCTV, Robbery, Aluva gold robbery: Investigation continues 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?