മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ ഏണി വൈദ്യുതി ലൈനില്‍തട്ടി കാസര്‍കോട്ടെ ദമ്പതികളടക്കം മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു

സുള്ള്യ (www.evisionnews.co): മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ അലുമിനിയം ഏണി വൈദ്യുതി ലൈനില്‍തട്ടി കാസര്‍കോട്ടെ ദമ്പതികളടക്കം മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി അനില്‍ (45), ഭാര്യ കവിത (38), മടിക്കേരി ചെമ്പന സ്വദേശി ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മടിക്കേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മടിക്കേരി സ്വദേശി മാതണ്ടി കുഞ്ഞപ്പയുടെ ബെല്ലമാവട്ടി ദൊഡ്ഡ പുലിക്കോട്ടയിലെ കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ 11.30മണിയോടെയാണ് അപകടം. മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന അലുമിനിയം ഏണി 11 കെ.വി വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു. ദായന തമ്മയ്യക്കാണ് ആദ്യം ഷോക്കേറ്റത്. ഇയാളെ രക്ഷിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപകടത്തില്‍പെടുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?