ആഘോഷം കൊണ്ട് നിറഞ്ഞ കല്യാണവീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി അമ്മയുടെയും മകന്റെയും മരണവാര്‍ത്ത; ശാരദയുടെയും സുധീറിന്റെയും അപകടമരണം വിശ്വസിക്കാനാവാതെ കുടുംബം

പൊയ്‌നാച്ചി: (www.kasargodvartha.com 17.05.2019) ആഘോഷം കൊണ്ട് നിറഞ്ഞ കല്യാണവീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി അമ്മയുടെയും മകന്റെയും മരണവാര്‍ത്ത. ശാരദയുടെയും സുധീറിന്റെയും അപകടമരണം വിശ്വസിക്കാനാവാതെ കുടുംബം കണ്ണീര്‍പൊഴിക്കുകയാണ്. പൊയിനാച്ചി പറമ്പില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ബേത്തൂര്‍പ്പാറ പള്ളഞ്ചിമൂലയിലെ ശാരദയുടെ മകളുടെ മകന്റെ കല്യാണമായിരുന്നു വ്യാഴാഴ്ച. പറമ്പിലായിരുന്നു കല്യാണവീട്.

കല്യാണചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുടുംബം സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ശാരദയുടെ മകന്‍ ഇ സുധീര്‍ കുമാറും (42) മരണപ്പെട്ടു. സുധീറിന്റെ മകന്‍ നിരഞ്ജന്‍ (എട്ട്), പരപ്പയിലെ കെ സുരേഷ് (42), പരപ്പയിലെ ശിവപ്രസാദ് (15), രഞ്ജിത്ത് (28), സുധീറിന്റെ സഹോദരിയുടെ മകള്‍ വിസ്മയ (12) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൊയിനാച്ചി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു കല്യാണം. അതുകഴിഞ്ഞ് വധൂവരന്മാരെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് ആറു മണിയോടെയാണ് ഇവര്‍ പള്ളഞ്ചിയിലേക്ക് മടങ്ങിയത്. കല്യാണവീട് അപ്പോഴും ആഘോഷത്തിന്റെ തിരക്കിലായിരുന്നു. അതിനിടയിലാണ് ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത കല്യാണവീട്ടിലെത്തിയത്. സംഭവം വിശ്വസിക്കാനാവാതെ കുടുംബാംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ശാരദയുടെയും സുധീറിന്റെയും ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ കല്യാണവീട് മരണവീടായി മാറി.

നേരത്തെ ഗള്‍ഫിലായിരുന്ന സുധീര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് കന്നുകാലി ഫാം നടത്തിവരികയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Poinachi, Accidental-Death, Sharada and Son Sudheer's death shocked family
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?