മരിക്കുന്ന പ്രകൃതിയും മാതൃദിനത്തില്‍ മാനവന്റെ ഓര്‍മ്മയിലിരിക്കട്ടെ

അഹ്‌നാസ് മാക്കോട്‌

(www.kvartha.com 12/05/2019) ഇന്ന് ഈ ലോകത്ത് ഏറ്റവും സത്യസന്ധമായ സ്‌നേഹം ആരുടേതാണെന്ന് ചോദിച്ചാല്‍ നാം പറയും മാതൃത്വത്തിന്റേതാണെന്ന്. എന്നാല്‍ നമ്മുടെ മാതാവിനെക്കാളും പിതാവിനെക്കാളും നമ്മെ സ്‌നേഹിക്കുന്ന മറ്റൊരാളുണ്ട്, പ്രകൃതി.

പ്രകൃതി നമ്മെ സ്‌നേഹിക്കുന്നതെങ്ങനെയെന്നല്ലേ.. മാതാവായ പ്രകൃതി മാനവന് വേണ്ടി എല്ലാം സഹിക്കുന്നു. ചെറുപ്പത്തില്‍ കാട്ടിക്കൂട്ടുന്ന കുസൃതികളെല്ലാം അമ്മ സഹിക്കും. എന്നാല്‍ വളര്‍ന്ന് വലുതായ ശേഷം കാട്ടിക്കൂട്ടുന്ന വില്ലത്തരങ്ങളില്‍ അമ്മ ശകാരിക്കും. അതുപോലെ പണ്ട് മനുഷ്യര്‍ ഏറെക്കുറെ നിരുപദ്രവകാരികളായ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞപ്പോള്‍ അമ്മയാകുന്ന പ്രകൃതി ക്ഷമിച്ചു. ചെറിയ മുന്നറിയിപ്പുകള്‍ നല്‍കി ഉപദേശിച്ചു. എന്നാല്‍ പ്രകൃതിയുടെ ഉപദേശം മനുഷ്യന് മനസ്സിലായില്ല. ഇന്ന് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ ഭൂമിയിലേക്ക് വലിച്ചെറിയുമ്പോള്‍ അമ്മയാകുന്ന പ്രകൃതി നമ്മെ ശകാരിക്കുന്നതാണ് പ്രകൃതിക്ഷോഭങ്ങളായി മനുഷനിലേക്കെത്തുന്നത്.

പൂഴി വാരുകയും പുഴ കയ്യേറുകയും ചെയ്തപ്പോള്‍ പ്രളയമായി വന്ന് നമ്മെ ശകാരിച്ചു, കുന്നിടിക്കുകയും മരം മുറിക്കുകയും ചെയ്തപ്പോള്‍ വേനലില്‍ കൊടുംതാപമായി വന്ന് നമ്മെ ശകാരിച്ചു, ഭൂമിക്ക് താങ്ങാനാകാത്ത ഭാരത്തില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പണിതപ്പോള്‍ ഭൂകമ്പമായി വന്ന് ശകാരിച്ചു, എന്തൊക്കെയായാലും അമ്മയല്ലേ! സ്‌നേഹം മനസ്സില്‍ ഉണ്ടാകില്ലേ!. പ്രളയജലം പ്രകൃതി തന്നെ ഊറ്റിയെടുത്തു, കടുത്ത വേനലിന് ശേഷം മഴ വര്‍ഷിച്ചു. ഇങ്ങനെ പല രീതിയില്‍ അമ്മയാകുന്ന പ്രകൃതി നമ്മെ സ്‌നേഹിച്ചു, സംരക്ഷിച്ചു. എന്നിട്ടും മനുഷന്‍ പ്രകൃതിചൂഷണം നിര്‍ബാധം തുടരുന്നു.


വീടാന്‍ പറ്റാത്ത കടങ്ങളാണ് അമ്മയോടുള്ള കടപ്പാട്. അതുപോലെ തന്നെയാണ് പ്രകൃതിയോടുള്ള കടപ്പാടും. പ്രകൃതിയോടുള്ള കടപ്പാട് നിറവേറ്റണമെങ്കില്‍ വീട്ടിലെ സല്‍കാരങ്ങള്‍ക്ക് ശേഷം മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുകയും, കൊട്ടാരം പോലുള്ള ഭവനങ്ങള്‍ക്ക് മുന്നില്‍ ഇന്റര്‍ലോക്ക് എന്ന 'വാട്ടര്‍ലോക്ക്' പാകി ജലം ഭൂമിയിലേക്ക് എത്തുന്നത് തടയാതിരിക്കുകയും മലയിടിക്കാതിരിക്കുകയും വയല്‍ നികത്താതിരിക്കുകയും ചെയ്യണം. മാലിന്യങ്ങള്‍ ഫലപ്രദമായി സംസ്‌കരിക്കുകയും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും തണ്ണീര്‍ത്തടങ്ങളും മലകളും സംരക്ഷിക്കുകയും ചെയ്യണം.

പ്രകൃതിയെ പ്രണയിക്കുക. മനുഷ്യന്‍ തന്റെ ജീവിതം സുഗമമാക്കാന്‍ വേണ്ടി മാതാവിനെ വൃദ്ധസദനങ്ങളില്‍ പണയം വെച്ചതുപോലെ സ്വാര്‍ഥമോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രകൃതിയെ പണയം വെച്ചാല്‍ ക്ഷോഭിക്കും. സ്രഷ്ടിക്ക് നിദാനമായ പ്രകൃതിയെപോലും ചൂഷണം ചെയ്യുന്ന മനുഷ്യന്‍ സ്വയം കുഴിതോണ്ടുകയാണ്.

ഒരു കവിത കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ..

സൃഷ്ടിച്ചു നശിപ്പിച്ചു

ദൈവം പ്രകൃതിയെ സൃഷ്ടിച്ചു

പ്രകൃതി മനുഷ്യനെ സൃഷ്ടിച്ചു

മനുഷ്യന്‍ മതത്തെ സൃഷ്ടിച്ചു

മതം വര്‍ഗീയതയെ സൃഷ്ടിച്ചു

വര്‍ഗീയത കലഹത്തെ സൃഷ്ടിച്ചു

കലഹം കലാപത്തെ സൃഷ്ടിച്ചു

കലാപം കൊലയെ സൃഷ്ടിച്ചു

കൊല മനുഷ്യനെ നശിപ്പിച്ചു

മനുഷ്യന്‍ പ്രകൃതിയേയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Mother, Father, Nature, Rain, Article on mothers day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?