ഈദുല്‍ ഫിത്വറിന് യുഎഇയില്‍ 9 ദിവസം അവധി

ദുബൈ: (www.kvartha.com 26.05.2019) ഈദുല്‍ ഫിത്വറിന് യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സാഇദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യുഎഇ മന്ത്രിസഭയാണ് അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ രണ്ട് മുതല്‍ ജൂണ്‍ ഒമ്പത് വരെയാണ് അവധി. മേയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ പൊതുമേഖലയ്ക്ക് തുടര്‍ച്ചയായ ഒമ്പത് ദിവസം അവധി കിട്ടും.

ജൂണ്‍ അഞ്ചിനാണ് ഈദുല്‍ ഫിത്വര്‍ പ്രതീക്ഷിക്കുന്നത്. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ദിവസങ്ങള്‍ ഏകീകരിച്ചുകൊണ്ട് യുഎഇ ഭരണകൂടം നേരത്തെ ഉത്തരവിറക്കിയിരുന്നു.


ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള് ആക്ടിവിറ്റീസ് ഡിപ്പാര്ട്ട്‌മെന്റ് കലണ്ടര്‍ പ്രകാരം ഇത്തവണ റമദാന്‍ 30 പൂര്‍ത്തിയാക്കി ജൂണ്‍ അഞ്ച് ബുധനാഴ്ച പെരുന്നാള്‍ ആകാനാണ് സാധ്യത.


Keywords: World, News, Ramadan, Eid, UAE, Holidays, Public sector, Private sector, Religion, Long Eid Al Fitr holiday in UAE for public, private sector.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?