മുഖ്യമന്ത്രിയുടെ നാട്ടിലെ കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു; 9 ലീഗുകാര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനുമെതിരെ കേസ്

കണ്ണൂര്‍:(www.kvartha.com 10/05/2019) മുഖ്യമന്ത്രിയുടെ നാട്ടിലടക്കം കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനുമെതിരെ പോലീസ് കേസെടുത്തു. കണ്ണൂരിലെ പാമ്പുരുത്തിയിലും ധര്‍മടത്തും കള്ളവോട്ട് നടന്നതായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചത്.

 News, Kannur, Kerala, CPM, Muslim-League, Election, Case, Police, Bogus vote: case against CPM and IUML activists


പാമ്പുരുത്തിയില്‍ 12ഉം ധര്‍മടത്ത് ഒരു കള്ളവോട്ടുമാണ് നടന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് 10 പേര്‍ക്കെതിരെയും കേസെടുത്തത്. ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സിപിഎം പ്രവര്‍ത്തകനാണെന്നും, പാമ്പുരുത്തിയില്‍ ഒമ്പത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നും കമ്മീഷന്‍ കണ്ടെത്തി.

പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, Muslim-League, Election, Case, Police, Bogus vote: case against CPM and IUML activists 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?