പ്രളയം തകര്‍ത്തെറിഞ്ഞ കായലോരത്തിനിത് ഇരട്ടിമധുരം; ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്, മഹാപ്രളയം സംഹാരതാണ്ഡവമാടിയ പത്തനംതിട്ടയില്‍ 99.33 ശതമാനം വിജയം

തിരുവനന്തപുരം: (www.kvartha.com 06.05.2019) ഇത്തവണത്തെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. മഹാപ്രളയത്തെ അതിജീവിച്ചാണവര്‍ പരീക്ഷ എഴുതിയത്. പ്രളയത്തെ തുടര്‍ന്ന് ദിവസങ്ങളോളം ക്ലാസുകള്‍ നഷ്ടപ്പെട്ട അദ്ധ്യയന വര്‍ഷമായിരുന്നു ഇത്തവണത്തേത്.

എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ പ്രളയം തകര്‍ത്തെറിഞ്ഞ പത്തനംതിട്ടയും കുട്ടനാടുമാണ് ഏറെ മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടും ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യു ജില്ല പത്തനംതിട്ടയുമാണ്. 99.33 ശതമാനമാണ് പത്തനംതിട്ടയിലെ വിജയം. കുട്ടനാട് വിദ്യാഭ്യാസ ജില്ല 99.9

മഹാപ്രളയം സംഹാരതാണ്ഡവമാടിയ പ്രദേശങ്ങളാണ് ഇവരണ്ടും. പമ്പ നദി കരകവിഞ്ഞ് ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു പത്തനംതിട്ട. കുട്ടനാട് സ്ഥിതി ചെയ്യുന്ന ആലപ്പുഴയുടെ സ്ഥിതിയും മറിച്ചല്ല.

4,35,142 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 98.11 ശതമാനം പേര്‍ വിജയിച്ചു. 97.84 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 37,334 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 34311 വിദ്യാര്‍ത്ഥികളായിരുന്നു. ഏറ്റവും കൂടുതല്‍ എ പ്ലസുകളുള്ള ജില്ല മലപ്പുറമാണ്. ആറ് ഗള്‍ഫ് സെന്ററുകള്‍ നൂറ് ശതമാനം വിജയം നേടി. കൂടുതല്‍ വിജയം പത്തനംതിട്ട (99.3)യിലും കുറവ് വയനാട്ടി(93.22)ലുമാണ്.


Keywords: Kerala, Thiruvananthapuram, News, SSLC, Result, Publish, Flood, Pathanamthitta, SSLC: Highest percentage of result in Pathanamthitta and Kuttanad



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?