ജയിഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു, ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ചൈന സമ്മതം മൂളിയതോടെ, അംഗീകരിച്ചത് പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ ആവശ്യം, ഇന്ത്യയുടെ പിടിയിലായിരുന്ന മസൂദിനെ മോചിപ്പിച്ചത് 99ലെ ബിജെപി സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: (www.kvartha.com 01.05.2019) ജയിഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം. ചൈന സമ്മതം മൂളിയതോടെയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ എതിര്‍പ്പ് മൂലം സാധിച്ചിരുന്നില്ല. ഇപ്പോള്‍ വീറ്റോ അധികാരമുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവര്‍ സമ്മതിച്ചതോടെ സുരക്ഷ കൗണ്‍സില്‍ യോഗം ആഗോളഭീകരരുടെ പട്ടികയില്‍ പാക്കിസ്ഥാന്‍ തീവ്രവാദി മൗലാന മസൂദ് അസ്ഹറിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ പിടിയിലായിരുന്ന മസൂദ് അസ്ഹറിനെ 99ലെ ബിജെപി സര്‍ക്കാരാണ് മോചിപ്പിച്ചത്. 1994ല്‍ കാശ്മീരില്‍ പിടിയിലായ മസൂദിനെ 1999ലെ ബിജെപി സര്‍ക്കാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് കാണ്ഡഹാറില്‍ മോചിപ്പിക്കുകയായിരുന്നു.

ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ മസൂദ് അസ്ഹറിന്റെ സ്വത്തുക്കളെല്ലാം കണ്ട് കെട്ടും. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും പാക്കിസ്ഥാന്‍ നിര്‍ബന്ധിതതമാകും. അന്താരാഷ്ട്ര തലത്തില്‍ യാത്രവിലക്കും ആയുധം കൈവശം സുക്ഷിക്കാനുള്ള വിലക്കും ഇതോടെ പ്രാബല്യത്തിലായി. മസൂദ് അസ്ഹറിനോ സംഘടനക്കോ ആയുധം കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണമുണ്ടാകും.

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പ്രഖ്യാപന നടപടികള്‍ വേഗത്തിലാണന്നും കഴിഞ്ഞയാഴ്ച ചൈന പ്രഖ്യാപിച്ചിരുന്നു. ചെറുതും വലുതുമായ എല്ലാവരുടെയും പ്രയത്‌നത്തിന്റെ വിജയമെന്ന് യുഎന്നിലെ ഇന്ത്യന്‍ അബാസിഡര്‍ സയ്യിദ് അക്ബറുദീന്‍ പറഞ്ഞു.

പുല്‍വാമയില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മസൂദ് ആണെന്ന് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. തെളിവുകള്‍ ഇന്ത്യ മുന്നോട്ട് വച്ചതോടെ ഫ്രാന്‍സ് മുന്‍കൈയ്യെടുത്ത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ മസൂദിനെതിരെ പ്രമേയം കൊണ്ട് വരികയായിരുന്നു. വിലക്കിനെ ഫ്രാന്‍സ് സ്വാഗതം ചെയ്തു. അതേ സമയം ബലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് മസൂദിനെ ഇസ്ലാമാബാദില്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാന്‍ മാറ്റിയെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.



Keywords: World, News, New York, London, Terrorists, Masood Azhar Designated Global Terrorist In UN, China Removes Objections



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?