എസ്.എസ്.എല്‍.സി: 98.11ശതമാനം പേര്‍ വിജയിച്ചു, ഇത്തവണ മോഡറേഷനില്ല
തിരുവനന്തപുരം (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകള്‍ വഴി 4,34,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഈവര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം 'വിത് ഹെല്‍ഡ്' ചെയ്തിട്ടില്ല. 98.11 ശതമാനം പേര്‍ വിജയിച്ചു.
Powered by Info News For You

Comments
Post a Comment