മോഡി വീണ്ടും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്; പോയിന്റ് നേട്ടം 950
മുംബൈ: (www.kvartha.com 20.05.2019) നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന കഴിഞ്ഞദിവസത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്. 950 പോയിന്റ് നേട്ടവുമായാണ് കുതിപ്പ്. ആദ്യ വ്യാപാരത്തില്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്.
ഞായറാഴ്ചത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 286.95 പോയിന്റാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റി രേഖപ്പെടുത്തിയത്. ബാങ്കിംഗ്, സേവനങ്ങള്‍, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള സമ്മര്‍ദങ്ങള്‍ക്ക് ശേഷം നിക്ഷേപകര്‍ക്ക് ശ്വാസമെടുക്കാനായത് എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്ന ശേഷമാണ്. അതുകൊണ്ടുതന്നെ ഏഷ്യന്‍ വിപണി ആകമാനം സന്തുലിതാവസ്ഥ പ്രകടമായിരുന്നു.
ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ഞായറാഴ്ചത്തെ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത്. 3.49 മുതല്‍ 4.60 ശതമാനത്തിന്റെ വ്യാപാരമാണ് ഈ കമ്പനികളില്‍ നിന്നും ഉണ്ടായത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവരും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ വ്യാപാരത്തിലെ ഉയര്‍ച്ചാ നിരക്ക് തുടരും എന്നാണു സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്ഥിരതയുള്ള സര്‍ക്കാര്‍ സെന്‍സെക്‌സിന് ഏറെ സഹായകമാകും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Markets cheer exit poll predictions, Sensex jumps over 950 points, Mumbai, News, Business, Banking, Election, Lok Sabha, EXIT-POLL, Sensex, Trending, National.

Powered by Info News For You

Comments
Post a Comment