യോഗിയുടെ യു പി ഇപ്പോഴും ഇങ്ങനെ! ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിന് പിന്നാലെ ആംബുലന്‍സും നിഷേധിച്ചു; മകനെയും തോളിലേറ്റി അമ്മ വീട്ടിലേക്ക് മടങ്ങി; വഴിമധ്യേ 9 വയസുകാരനായ മകനെ മരണം തട്ടിയെടുത്തു; 3 ആംബുലന്‍സുകള്‍ ഉണ്ടായിട്ടും ഒരെണ്ണം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍
ലക്‌നൗ: (www.kvartha.com 28.05.2019) ആശുപത്രി അധികൃതര്‍ ചികിത്സയും ആംബുലന്‍സും നിഷേധിച്ചതിനെ തുടര്‍ന്ന് മകനെയും തോളിലേറ്റി വീട്ടിലേക്ക് മടങ്ങിയ അമ്മയ്ക്ക് ഒടുവില്‍ മകനെ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഒമ്പതുവയസുകാരനായ അഫ്‌റോസ് എന്ന കുട്ടി ആണ് മതിയായ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
കടുത്ത പനിയെത്തുടര്‍ന്ന് മകനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ വിദഗ്ദ ചികിത്സയ്ക്കായി ലക്‌നൗവിലെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിയെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് നല്‍കാന്‍ താന്‍ അപേക്ഷിച്ചുനോക്കിയിട്ടും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൂന്ന് ആംബുലന്‍സുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒരെണ്ണം പോലും നല്‍കാതിരുന്നതെന്ന് അറിയില്ലെന്നും കുട്ടിയുടെ പിതാവ് വാര്‍ത്താ ഏജന്‍സി എ എന്‍ ഐയോട് പറഞ്ഞു.
ഒടുവില്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ മറ്റ് വാഹനം വിളിക്കാതെ കുട്ടിയെ തോളിലെടുത്ത് മാതാപിതാക്കള്‍ വീട്ടിലേക്ക് നടക്കുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കുട്ടിക്ക് മരണം സംഭവിച്ചു. അതേസമയം മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
അഫ്‌റോസ് എന്നു പേരുള്ള കുട്ടി രാത്രി 8.30 നാണ് ആശുപത്രിയില്‍ എത്തിയതെന്നും കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും എമര്‍ജന്‍സി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു.
തന്റെ നിര്‍ദേശം അവഗണിച്ച അവര്‍ തങ്ങള്‍ക്ക് സൗകര്യമുള്ളിടത്ത് കുഞ്ഞിനെ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഇറങ്ങി പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. യാത്രാമധ്യേ കുട്ടി മരണപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UP 9-Year-Old Dies Allegedly After Hospital Denies Ambulance, News, Local-News, Ambulance, hospital, Treatment, Allegation, Obituary, Dead, Parents, National.

Powered by Info News For You

Comments
Post a Comment