ഒപ്പം വന്നവന്‍ പണി പറ്റിച്ചു; ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ മുക്കിയ സഹായിയെ തെരയുന്നു; പണം മോഷ്ടിച്ചത് മേല്‍പ്പറമ്പിലെ താല്‍ക്കാലിക വീട്ടില്‍ നിന്നും

കാസര്‍കോട്: ഒപ്പം വന്നവന്‍ പണി പറ്റിച്ചു. കാസര്‍കോടിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ മുക്കിയ സഹായിയെ പോലീസ് തെരയുന്നു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഉണ്ണിത്താന്‍ താമസിച്ചിരുന്ന കാസര്‍കോട് മേല്‍പ്പറമ്പിലെ താല്‍ക്കാലിക വീട്ടില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്.

ഇതുസംബന്ധിച്ച് ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഉണ്ണിത്താന്‍ തന്റെ സഹായി പൃഥ്വിരാജിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം സ്വദേശിയാണ് പൃഥ്വിരാജ് എന്നാണ് വിവരം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം പരാതി നല്‍കിയ കാര്യം ഉണ്ണിത്താന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ തയ്യാറായിട്ടില്ല. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതെന്നാണ് വിവരം.

എന്നാല്‍ ചീത്ത വിളിച്ചതിന് യുവാവിനെതിരെ കാസര്‍കോട് എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം പരാതി മേല്‍പറമ്പ് പോലീസിന് കൈമാറി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 8 lakhs rupees stolen from  UDF Election, Kasaragod, Kerala, News, UDF, Election, Robbery, Trending, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?