ആരാകും ബ്രിട്ടനിലെ അടുത്ത പ്രധാനമന്ത്രി? 8 പേര്‍ മത്സരരംഗത്ത്

ലണ്ടന്‍: (www.kvartha.com 27.05.2019) ബിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ കടുത്ത മത്സരം ആരംഭിച്ചു. അടുത്ത മാസം 7നാണ് തെരേസ മേ പ്രധാനമന്ത്രിപദം ഒഴിയുന്നത്. തെരേസ മേയുടെ പിന്‍ഗാമിയാവാനുള്ള കടുത്ത മത്സരമാണ് ബ്രിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍. 8 പേരാണ് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നത്.

ജൂണ്‍ 10നാണ് നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികള്‍ തുടങ്ങാനിരിക്കുന്നത്. മത്സരരംഗത്തുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഇവരെ കൂടാതെ 6 പേര്‍ കൂടി നേതൃപദവിയേറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം തെരേസ മേയുടെ രാജിപ്രഖ്യാപനത്തിലേക്ക് വഴിവെച്ചത് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലിയുള്ള വിവാദമാണ്.

Britain, News, World, Competition, Prime Minister, Who will be next Prime Minister of Britian

സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചവരാണ്, ബോറിസ് ജോണ്‍സന്‍ (മുന്‍ വിദേശകാര്യ മന്ത്രി. തെരേസ മേയുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവച്ചു. പംക്തികാരനെന്ന നിലയിലും പ്രശസ്തന്‍), ആന്‍ഡ്രിയ ലെഡ്‌സം (പ്രതിനിധിസഭയിലെ മുന്‍ പാര്‍ട്ടി നേതാവ്. 2016ല്‍ ഡേവിഡ് കാമറണ്‍ രാജിവച്ചപ്പോള്‍ അടുത്ത പ്രധാനമന്ത്രിയാകാന്‍ തെരേസ മേയോടു മത്സരിച്ചു. അന്ന്, മേയ്‌ക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശം വിവാദമായപ്പോള്‍ പിന്‍മാറി), ജെറിമി ഹണ്ട് (വിദേശകാര്യ മന്ത്രി), റോറി സ്റ്റ്യൂവര്‍ട് (രാജ്യാന്തര വികസന മന്ത്രി), ഡോമിനിക് റാബ് (മുന്‍ ബ്രെക്‌സിറ്റ് മന്ത്രി), എസ്‌തേര്‍ മക്വേ (മുന്‍ തൊഴില്‍, പെന്‍ഷന്‍കാര്യ മന്ത്രി), മാറ്റ് ഹാന്‍കൊക് (ആരോഗ്യമന്ത്രി), മൈക്കല്‍ ഗോവ് (പരിസ്ഥിതി മന്ത്രി) എന്നിവര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Britain, News, World, Competition, Prime Minister, Who will be next Prime Minister of Britian?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?