പേവിഷബാധയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവം രക്ഷിതാക്കളുടെ അശ്രദ്ധമൂലം; രണ്ടാഴ്ച മുമ്പ് തന്നെ സ്വഭാവത്തില്‍ മാറ്റം വന്നങ്കെിലും കാര്യമാക്കിയില്ല, വെള്ളം കുടിക്കാന്‍ മടി കാണിച്ചതും വെളിച്ചം കാണുമ്പോള്‍ ഇരുട്ട് മുറിയിലേക്ക് ഓടിയൊളിച്ചതും ബാധ കൂടിയതാകാമെന്ന് കരുതി മന്ത്രവാദിയെ കണ്ട് നൂല് ജപിച്ച് കെട്ടി
വെമ്പായം: (www.kvartha.com 11.05.2019) പേവിഷബാധയേറ്റ് എട്ടു വയസുകാരന്‍ മരിച്ച സംഭവം രക്ഷിതാക്കളുടെ അശ്രദ്ധമൂലമെന്ന് വിലയിരുത്തല്‍. വെമ്പായത്ത് കഴിഞ്ഞ ദിവസമാണ് എട്ടു വയസുകാരനായ അഭിഷേക് പേവിഷബാധയേറ്റ് മരിച്ചത്. വെമ്പായം തലേക്കുന്ന് നൂറ് ഏക്കര്‍ പിണറുംകുഴി വീട്ടില്‍ കൂലിപ്പണിക്കാരനായ മണിക്കുട്ടന്റെയും റീനയുടെയും രണ്ടാമത്തെ മകന്‍ അഭിഷേകാണ് മരിച്ചത്. തലയില്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രണ്ടാഴ്ച മുമ്പ് തന്നെ അഭിഷേകിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും രക്ഷിതാക്കള്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ല. ഒരു പക്ഷെ അപ്പോള്‍ തന്നെ കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ ജീവന്‍ രക്ഷപ്പെടുമായിരുന്നു.
വെള്ളം കുടിക്കാന്‍ മടി കാണിച്ചതും വെളിച്ചം കാണുമ്പോള്‍ ഇരുട്ട് മുറിയിലേക്ക് ഓടിയൊളിച്ചതും കണ്ട രക്ഷിതാക്കള്‍ കുട്ടിക്ക് ബാധകൂടിയതാണെന്ന് കരുതി അടുത്തുള്ള മന്ത്രവാദിയെ കണ്ട് നൂല് ജപിച്ച് കെട്ടുകയായിരുന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നും കുട്ടിയുടെ അസ്വസ്ഥതകള്‍ മാറിയില്ലെന്ന് മാത്രമല്ല, രൂക്ഷമാവുകയാണുണ്ടായത്. ഇത്രയൊക്കെ സംഭവിച്ചിട്ടും വീട്ടുകാര്‍ അത് കാര്യമാക്കിയില്ല. ഒടുവില്‍ വെള്ളം കുടിക്കാതെ, നാക്ക് പുറത്തിട്ട് കുട്ടി പരാക്രമം കാട്ടിയതോടെ രണ്ട് ദിവസം മുന്‍പാണ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടുത്തെ ഡോക്ടര്‍ രക്തം പരിശോധിക്കാന്‍ എഴുതി നല്‍കിയെങ്കിലും അതിനു കൂട്ടാക്കാതെ വീട്ടുകാര്‍ കുട്ടിയെയും കൂട്ടി മന്ത്രവാദിയുടെ അടുത്തേക്ക് പോവുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ ഉടന്‍ കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ വീട്ടുകാര്‍ കുട്ടിയെയും കൂട്ടി വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തി.

തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ കുട്ടിയെ വീണ്ടും കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. പേവിഷബാധയേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ക്കൊന്നും പേവിഷബാധയുടെ ലക്ഷണങ്ങളില്ല. മൃതദേഹം വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അതുല്യ, അനുശ്രീ, അതുല്‍ കൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്.
അതേസമയം അഭിഷേകിനെ എങ്ങനെയാണ് വിഷബാധയേറ്റതെന്ന് ഇനിയും അറിഞ്ഞിട്ടില്ല. പട്ടി കടിച്ചിട്ടില്ലെന്ന് ഉറപ്പാണ്. ശരീരത്തില്‍ മുറിവുകളോ, നഖക്ഷതങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ഒരുമാസം മുമ്പ് അഭിഷേകിന്റെ വീടിന്റെ പരിസരത്ത് തെരുവുനായ ചത്തുകിടന്നിരുന്നു. അഭിഷേകിന്റെ വീട്ടില്‍ പൂച്ചകളും പട്ടിയുമുണ്ട്. അഭിഷേക് വളര്‍ത്തുമൃഗങ്ങളെ എടുത്ത് ഓമനിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നു.
സംഭവം അറിഞ്ഞ് ജില്ലാമെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അഭിഷേകിന്റെ വീട്ടിലെത്തി. വീട്ടിലും പരിസരത്തുമുള്ള 15 ഓളം പേര്‍ക്ക് പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിനെടുത്തു. അഭിഷേകിന്റെ കുടുംബാംഗങ്ങളെ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് വിശദമായ പരിശോധന നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vembayam boy dies of rabies due to parents negligence superstition, News, Health, Health & Fitness, Death, Hospital, Treatment, Boy, Family, Local-News, Kerala.

Powered by Info News For You

Comments
Post a Comment