തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ മോഷ്ടിച്ചു; കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയില്‍ സഹായിക്കെതിരെ അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 10.05.2019) തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി. ഇതുസംബന്ധിച്ച് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഉണ്ണിത്താന്‍ തന്റെ സഹായി പൃത്വിരാജിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം പരാതി നല്‍കിയ കാര്യം ഉണ്ണിത്താന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ണിത്താന്‍ തയ്യാറാകാതിരുന്നതെന്നാണ് വിവരം.

മേല്‍പറമ്പിലെ വാടക വീട്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. കൊല്ലം സ്വദേശിയാണ് പൃത്വിരാജ് എന്നാണ് വിവരം. പരാതി മേല്‍പറമ്പ് പോലീസിന് കൈമാറി.


Keywords: Kerala, kasaragod, news, election, Fund, UDF, Melparamba, Police, complaint, 8 Lakhs Rupees stolen from UDF Election fund, Complaint lodged by Kasargod UDF candidate Rajmohan Unnithan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?