സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, രാജ്യത്ത് 83.4 ശതമാനം വിജയം, 98.2 ശതമാനത്തോടെ തിരുവനന്തപുരം മേഖല ഏറ്റവും മുന്നില്‍

ന്യൂഡല്‍ഹി: (www.kvartha.com 02.05.2019) സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റിലൂടെ പരീക്ഷാഫലങ്ങള്‍ ലഭ്യമാകും. രാജ്യത്ത് 83.4 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. 98.2 ശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് മികച്ച വിജയം നേടിയത്. ചെന്നൈ (92.93%), ഡല്‍ഹി (91.87%) എന്നീ മേഖലകളാണ് പിന്നിലുള്ളത്. അന്താരാഷ്ട്ര സ്‌കൂളുകളില്‍ 95.43 ശതമാനം പേര്‍ വിജയിച്ചു.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം നേടി. ആണ്‍കുട്ടികള്‍ 79.4 ശതമാനവും ഭിന്നലിംഗ വിദ്യാര്‍ത്ഥികള്‍ 83.3 ശതമാനവും വിജയം നേടിയപ്പോള്‍ പെണ്‍കുട്ടികളില്‍ 88.7 ശതമാനം വിജയിച്ചു.

 CBSE Class XII results 2019 announced, 83.4% pass, New Delhi, News, National, Education, Result, Examination, CBSE, Plus Two student

കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 98.54 ശതമാനം വിജയം നേടി. ടിബറ്റന്‍ സ്‌കൂളുകള്‍ 96 ശതമാനവും സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ 88.49 ശതമാനവും വിജയം സ്വന്തമാക്കിയപ്പോള്‍ വെറും 82.59 ശതമാനം വിജയം മാത്രമാണ് പ്രൈവറ്റ് സ്‌കൂളുകള്‍ നേടിയത്.

ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി നടത്തിയ പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതില്‍ 78 കേന്ദ്രങ്ങള്‍ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിളും പരീക്ഷ എഴുതി.

മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരീക്ഷ കഴിഞ്ഞ് 28 ദിവസത്തിനകം തന്നെ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBSE Class XII results 2019 announced, 83.4% pass, New Delhi, News, National, Education, Result, Examination, CBSE, Plus Two student.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?