ഒരു വിഷയത്തിലെ തോല്‍വി ഭയന്ന് റിസള്‍ട്ടിന് തൊട്ടുമുമ്പ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ഫലം വന്നപ്പോള്‍ ആ വിഷയത്തിന് 82 മാര്‍ക്ക്

നോയിഡ: (www.kvartha.com 09.05.2019) ഒരു വിഷയത്തിലെ തോല്‍വി ഭയന്ന് റിസള്‍ട്ടിന് തൊട്ടുമുമ്പ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഫലം വന്നപ്പോള്‍ ആ വിഷയത്തിന് 82 മാര്‍ക്ക്. സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ തോല്‍ക്കുമെന്ന് ഭയന്നിരുന്ന ഇംഗ്ലീഷിന് കുട്ടിക്ക് കിട്ടിയത് 82 മാര്‍ക്ക്. നോയിഡയിലെ സമിസ്ത റൗട്ട് എന്ന വിദ്യാര്‍ത്ഥിനിയാണ് തോല്‍വി ഭയന്ന് ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സമിസ്തയുടെ അച്ഛന്‍ ജോലിക്കും അമ്മ അടുത്ത വീട്ടിലേക്കും പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. അമ്മ നിര്‍മല തിരികെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മുറിയിലെ ഫാനില്‍ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Noida Girl Kills Herself Fearing Poor Result In English, Passes Exam With 82 Marks, News, SSLC, Examination, Suicide, Holidays, Hospital, Result, National

പരീക്ഷയ്ക്ക് പിന്നാലെ ഇംഗ്ലീഷ് പരീക്ഷയെ ഓര്‍ത്ത് സമിസ്ത ഏറെ ആശങ്കപ്പെട്ടിരുന്നു. കുറേയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ സാധിച്ചില്ലെന്നും ഇംഗ്ലീഷിന് മാര്‍ക്ക് കുറവായിരിക്കുമെന്നും വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. പരീക്ഷയ്ക്ക് ശേഷം കൂട്ടുകാര്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ ആരോടും അധികം സംസാരിക്കാതെ സമിസ്ത തന്റെ മുറിയില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു.

പരീക്ഷയുടെ വിഷാദത്തില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ സമിസ്ത കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ വെള്ളിയാഴ്ച ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച സിബിഎസ്ഇ പത്താംക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ സമിസ്തയ്ക്ക് ഇംഗ്ലീഷിന് നൂറില്‍ 82 മാര്‍ക്കുണ്ടായിരുന്നു. മറ്റ് വിഷയങ്ങളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും ഇംഗ്ലിഷിനാണ്. പൊതുവെ ശാന്ത സ്വഭാവക്കാരിയായ സമിസ്ത നന്നായി ചിത്രം വരയ്ക്കുമായിരുന്നു. അതിന് നിരവധി സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Noida Girl Kills Herself Fearing Poor Result In English, Passes Exam With 82 Marks, News, SSLC, Examination, Suicide, Holidays, Hospital, Result, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?