പ്രൗഡഗംഭീരം, ആശ്ചര്യജനകം; ഇസ്ലാമിക വാസ്തുകലയും നിര്‍മാണ വൈദഗ്ദ്യവും പ്രകടമാകുന്ന 82 മിനാരങ്ങള്‍, ലോകത്തിന് വിസ്മയമായി ഷെയ്ഖ് സാഇദ് പള്ളിയിലെ കാഴ്ചകള്‍
അസ്‌റാര്‍ ബി എ
(www.kvartha.com 04.05.2019)
ദുബൈ - അബുദാബി റോഡിലൂടെ പോകുമ്പോള്‍ പലപ്പോഴായി മാടിവിളിച്ച ആ ആകര്‍ഷണീയമായ വെള്ള കൂടാരത്തിനടുത്തേക്ക് 'നമ്മക്ക് ഒര്‌ക്കൊ പൊആം' എന്ന ജോലിത്തിരക്കുള്ള സഹോദരന്റെ വാക്കിനെ ചുവടുപിടിച്ച ഒരു വാരാന്ത്യത്തില്‍ മഗ്‌രിബിനോടടുത്ത നേരത്താണ് അതിന്റെ അടുത്തേക് എത്തിയത്.
ഒഴിവ് ദിനമായത് കൊണ്ടുതന്നെയും നമ്മുടെ നാട്ടിലെ വേനലവധിക്ക് ഗള്‍ഫിലേക് വരുന്ന കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ടൂറിസ്റ്റുകളുമൊക്കെയായി നല്ല സന്ദര്‍ശക തിരക്കനുഭവപ്പെട്ടു. ഗള്‍ഫിലേക്ക് വന്നവര്‍ പലരും കണ്ടിട്ടുള്ളതും ഈ നാട്ടില്‍ എത്തിയവര്‍ കാണാന്‍ ശ്രമിക്കുന്നതുമായ ഇടം, പ്രൗഢ ഗംഭീരമായി പണിതിരിക്കുന്ന 'ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്' ലേക്കാണ് എത്തിനില്‍ക്കുന്നത്.
ഇസ്ലാമിക വാസ്തുകലയാലും നിര്‍മാണ വൈദഗ്ദ്യത്താലും മികച്ചുനില്‍ക്കുകയാണ് തലയെടുപ്പോടെ ചെറുതും വലുതുമായ 82 മിനാരങ്ങളെ വഹിച്ച് കൊണ്ടുള്ള പള്ളി. ഈ നേരത്ത് (വൈകുന്നേരം) എത്തിയത് കൊണ്ട് രണ്ട് കാഴ്ചയും കാണാനായി പകല്‍ കാഴ്ചയും രാത്രി കാഴ്ചയും.
പള്ളിയുടെ അകത്തേക് പ്രവേശിക്കാന്‍ രണ്ട് തരം വരിയിലേക്ക് പോകാന്‍ നിര്‍ദേശിക്കപ്പെട്ടു. നമസ്‌കാരത്തിനുള്ളവര്‍ക്കും പൊതുവായ സന്ദര്‍ശകര്‍ക്കും. ഉള്ളിലാണെങ്കില്‍ വിവിധതരം വിളക്കുമാടങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. പിന്നെ നമസ്‌കാരത്തിനായുള്ള പ്രത്യേക സ്ഥലത്ത് വിശേഷമായിട്ടുള്ളതാണ് അവിടെ വിരിച്ചിരിക്കുന്ന കൈ കൊണ്ട് ബന്ധിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ കാര്‍പെറ്റ്.
മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ചെന്നത് യുഎഇയുടെ പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖബാറിടത്തിനടുത്തേക്കാണ്. കൂടെയുള്ള സഹോദരന്‍ എല്ലാത്തിനെ കുറിച്ചും ചെറിയ വിവരണം തരുന്ന മുറയ്ക്ക് അദ്ദേത്തിന്റെ പ്രവര്‍ത്തനത്തെകുറിച്ചും, ഇന്നാട്ടിലുള്ളവര്‍ക്കും, വിശിഷ്യാ പുറത്തുനിന്ന് ജോലി തേടി ഇവിടെയെത്തിയ നമ്മുടെ നാട്ടുകാര്‍ക്കും, അദ്ദേഹം ചെയ്തുതന്ന, ഇവിടെ നടപ്പിലാക്കിയ സൗകര്യങ്ങള്‍, ഉദാഹരണങ്ങള്‍ കാട്ടി പറഞ്ഞു തന്നു. അത് അദ്ദേഹത്തെ കൂടുതല്‍ അറിയാനുള്ള താല്‍പര്യം ഉണ്ടാക്കി.
ഇനി രണ്ട് സംഭവം പ്രതിപാദിക്കട്ടെ,
ഒന്ന്, ന്യൂസിലാന്‍ഡ് െ്രെകസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ ദിനത്തില്‍ ലൈവ് വീഡിയോ ചിത്രീകരിച്ച് കൊണ്ട് വിശ്വാസികളെ നിര്‍ദാക്ഷിണ്യം ഭീകരന്‍ തുരുതുരാ വെടിവെച്ചു കൊന്ന് വംശവെറി കാട്ടിയത്. രണ്ട്, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെ നഗരത്തില്‍ അഞ്ചിടത്ത് നടന്ന ചാവേര്‍ സ്‌ഫോടനം മരണം ഇനിയും നിശ്ചയിക്കാനാവാത്തത്ര എണ്ണത്തിലേക് കൊണ്ടെത്തിച്ചത്.
രണ്ടിടത്തും അക്രമണങ്ങള്‍ ചൂണ്ടിയത് മതത്തിന്റെ തലയിലേക്കാണ്, വെള്ള മിനാരങ്ങളിലേക്ക്. കാര്‍പെറ്റില്‍ വീണത് വിശ്വാസിയുടെ ഒരേ നിറമുള്ള ചോര. മതങ്ങളുടെ വിശേഷ ദിവസത്തെയും, വിശ്വാസിയുടെ സ്തംഭമായ പള്ളികളെയും തെരഞ്ഞെടുത്തതിലൂടെയും മനസ്സിലാക്കാവുന്നത് അതാണ്.
മതങ്ങളുടെ പ്രൗഢിയെ തകര്‍ക്കുക വഴി അവരുടെ അഭിമാനം ഇല്ലാതാക്കുക എന്ന ഗൂഢ തന്ത്രമാണ് ഇതിനൊക്കെയും പിന്നില്‍. ഈ അവസരത്തില്‍ ഷെയ്ഖ് സായിദ് മോസ്‌കില്‍ നിന്ന് ഉയരുന്ന ചിന്തകള്‍ മാതൃകാപരമാണ്, പ്രത്യേകിച്ച് യുഎഇ സഹിഷ്ണുത വര്‍ഷം ആചരിച്ചു കൊണ്ടിരിക്കെ കൂടി.
82 വെള്ള മിനാരങ്ങള്‍ കാട്ടുന്നത് മതങ്ങളുടെ ആചാര ആഘോഷ ദിവസങ്ങളും ആരാധനാ മന്ദിരങ്ങളും അത് ശുദ്ധിയെ, സമാധാനത്തിനെ ഫലിപ്പിക്കുന്ന തൂവെള്ളയാണ്, അതാണ് നമ്മിലും അപരര്‍ക്കും ശാന്തിയുടെ സന്ദേശം ഉണര്‍ത്തേണ്ടതും. വാസ്തുകലകള്‍ പ്രത്യേക വിഭാഗത്തിന്റെ കര്‍മ്മങ്ങളെ സൂചിപ്പിക്കുന്നവയാണ്, ഓരോന്നും നോക്കി നിന്ന് കാണേണ്ടതും, അറിഞ്ഞ്, വേണ്ടവര്‍ പകര്‍ത്തപ്പെടേണ്ടതുമായ കാര്യങ്ങള്‍.
ഏറ്റവും വലിയ വിളക്കുമാടങ്ങളും അലങ്കാര വെളിച്ചങ്ങളും ആകട്ടെ മതങ്ങളുടെ ഉള്ളടക്കങ്ങളിലേക്ക് വെളിച്ചം വീശുന്നവയും മനസ്സകങ്ങളിലേക് അതിന്റെ മനോഹാരിത വാരി വിതറുന്നതുമാണ്. ലോകത്തിലെ ഏറ്റവും വലിയ കാര്‍പെറ്റ് ആണ് പ്രത്യേകമായ പ്രാര്‍ത്ഥന സ്ഥലത്ത് ഉള്ളതെന്ന് പറഞ്ഞുവല്ലോ, അത് പറയുന്നത് അവരവരുടെ വിശ്വാസത്തെ കുറിച്ചാണ്. സ്വയം ഉണ്ടാക്കേണ്ടതും, പരസ്പര ബന്ധമുണ്ടാക്കേണ്ടതുമായ ഒന്ന്. അങ്ങനെയാവുമ്പോള്‍ എല്ലാത്തരം വിശ്വാസികളും ഒരേ കാര്‍പെറ്റിലെന്നപോലെ ഏറ്റവും വലിയ സഖ്യമാവുന്നു.
എല്ലാത്തിന്നും വിഘ്‌നമായിട്ട്, ഇതില്‍ നിന്നൊക്കെ ലാഭം കൊയ്യുന്നവര്‍ (അത് ആയുധമായും, ലഹരി ആയും, അതിനൊക്കെ അപ്പുറത്തെ പലതും) വംശവെറിയെയും തീവ്രതയേയും മുളപ്പിക്കുകയും വിടര്‍ത്തുകയും ചെയ്യുകയാണ്. ഇതിന്റെയൊക്കെ പിന്നില്‍ ലോകത്താകമാനം ശൃംഖലയുള്ള ഒരേ സംഘമായിരിക്കാം എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നിഷ്‌കളങ്കരായ വിശ്വാസികള്‍ എല്ലാത്തിനും ഇരയാവുന്നു.
ഷെയ്ഖ് സായിദ് പള്ളി പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും സന്ദേശത്തെയാണ്. വിശ്വാസി സമൂഹത്തിന് എല്ലാവിധ ദുര്‍ബോധനത്തില്‍ നിന്നും ദുശ്ശക്തികളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ദ്രോഹത്തില്‍ നിന്നും രക്ഷ, 'ജനങ്ങളുടെ എല്ലാം ദൈവത്തിലാണ്',
ഖുര്‍ആനിന്റെ അവസാന സൂക്തത്തില്‍ ആഹ്വാനം ചെയ്യുന്നത് പോലെ 'പറയുക; ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്, ജനങ്ങളുടെ രാജാവിനോട്, ജനങ്ങളുടെ ആരാധ്യനോട്'.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Abu Dhabi, Article, Masjid, Story of Sheikh Zayed Grand Mosque Center.

Powered by Info News For You

Comments
Post a Comment