മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്നും 800 രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 03.05.2019) മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്നും 800 രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരത്തെ ഷൈനാസിനെ (32) യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് പാംപേഴ്‌സ് അടക്കം 800 രൂപയുടെ സാധനങ്ങളാണ് യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചത്.

സംഭവം സി സി ടി വിയില്‍ ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ യുവതിയെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് മാനേജര്‍ അഹ് മദ് നൗഷാദിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Woman, Manjeshwaram, Woman arrested in robbery case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?