കെ എസ് ആര്‍ ടി സി ബസില്‍ ജാക്കറ്റിലാക്കി കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി; ഒരാള്‍ പിടിയില്‍, കുഴല്‍പണ കടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

കാസര്‍കോട്: (www.kasargodvartha.com 31.05.2019) കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ ജാക്കറ്റിലാക്കി കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴല്‍പണം ആദൂര്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്മുക്ക് (23) ആണ് പിടിയിലായത്.

ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍ പണം പിടികൂടാന്‍ കഴിഞ്ഞത്. ഒരു മാസം ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 45 ലക്ഷം രൂപയുടെ കുഴല്‍ പണവും എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. കോഴിക്കോട്ടെ ഒരു സംഘത്തിന് കൈമാറാനാണ് പണം കൊണ്ടുവരുന്നതെന്ന് പിടിയിലായ യുവാവ് എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പണകടത്തിന് പിന്നിലെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടെ ചില ജ്വല്ലറികളുമായി ബന്ധപ്പെട്ടാണ് സ്വര്‍ണകള്ളക്കടത്ത് ഇടപാട് നടന്നുവന്നിരുന്നതെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. പിടികൂടിയ പണം ആദൂര്‍ പോലീസിന് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ പി വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുജിത്ത് ടി വി, പ്രഭാകരന്‍ എം എ, വിനോദ് കെ, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പണ വേട്ട നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, cash, Bus, Top-Headlines, Excise, One held with Black money of 80 Lakhs
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?